ഡബ്ലിന്‍: രാജ്യമെങ്ങും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറല്‍ തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലും കാറ്റ് കൂടുതല്‍ ശക്തമാകും. ഡൊനഗല്‍, മയോ, ഗാല്‍വേ, സ്ലിഗോ. ക്ലെയര്‍, കെറി എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മെറ്റ് എയ്‌റീന്‍ പ്രവചിക്കുന്നത്. കാറ്റും മഴയും റോഡില്‍ വെള്ളപൊക്കത്തിനും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതിനും ഇടയാക്കും. ഇതുമൂലം ഗതാഗതതടസം അനുഭവപ്പെടുമെന്നാണ് എഎ റോഡ് വാച്ച് സൂചിപ്പിക്കുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.