ഡബ്ലിന്‍: അയര്‍ലന്‍ഡിലും യുകെയിലും ആദ്യമായി പേരിട്ടു വിളിച്ച ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷം വടക്കന്‍ പ്രദേശങ്ങളിലേയ്ക്കു കടന്നു. അബിഗെയ്ല്‍ എന്നു പേരിട്ട ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. രാജ്യത്തെങ്ങും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഉച്ചയ്ക്ക് ശേഷമുള്ള മിക്ക സര്‍വീസുകളും വൈകിയാണ് സര്‍വീസ് നടത്തിയത്. ചില ഡൊമസ്റ്റിക് ഇന്‍ര്‍നാഷണല്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
എയര്‍ ലിംഗസിന്റെ ഡൊനെഗല്‍, ഐസ്ല്! ഓഫ് മാന്‍ ഫ്‌ളൈറ്റുകളും ഈസ്റ്റേണ്‍ എയര്‍വെയ്‌സിന്റെ ഷെറ്റാലാന്‍ഡ് സര്ഡവീസും ലുഫ്താന്‍സയുടെ ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസുമാണ് റദ്ദാക്കിയ പ്രധാന സര്‍വീസുകള്‍. യാത്രക്കാര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രയ്ക്ക് തയാറെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നോക്കിലെ അയര്‍ലന്‍ഡ് വെസ്റ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍സറോട്ടില്‍ നിന്നുള്ള റെയ്ന്‍ എയര്‍ ഫ്‌ളൈറ്റ് ഡബ്ലിനിലേക്കു വഴി തിരിച്ചുവിട്ടു. ലിവര്‍പൂളില്‍ നിന്നുള്ള സര്‍വീസ് ഷാനന്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുവിട്ടു. ഷാനന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ സര്‍വീസുകള്‍ സാധാരണ നിലയിലാണ്.
റോഡില്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലഗതാഗതത്തില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ഗാര്‍ഡ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷവും വൈകിട്ടും ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മെറ്റ് ഐറീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രിയും അതിശക്തമായ മഴും ഇടിമിന്നലും കാറ്റുമുണ്ടാകും. രാത്രി താപനില രണ്ടു മുതല്‍ നാലു ഡിഗ്രി വരെയാകും. മഴ നാളെ രാവിലെ വരെ തുടരും. കാറ്റിന്റെ ദിശ പടിഞ്ഞാറ് നിന്നും തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പ്രവചിക്കുന്നു.
ആഗ്ലോഐറിഷ് രീതിയില്‍ നാമകരണം ചെയ്ത ആദ്യ കൊടുങ്കാറ്റാണ് അബിഗെയ്ല്‍. രാജ്യത്തെങ്ങും കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊനെഗല്‍, ഗാല്‍വേ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു സ്ഥലങ്ങളില്‍ യെല്ലോ വാണിംഗും നിലനില്‍ക്കുന്നുണ്ട്.