ഗാന്ധിസം മരിക്കുന്നിടത്ത് ഫാസിസം അരങ്ങ് തകർക്കുന്നു: ഒ ഐ സി സി ടേബിൾ ടോക്ക്

സ്വന്തം ലേഖകൻ

ദമ്മാം: മണ്ണിനെയും മനസ്സിനെയും തൊട്ട സമഗ്ര ജീവിതസന്ദേശമാണ് ഗാന്ധിസമെന്നും, അതിൻറെ മൂല്യങ്ങളെ നിഷേധിക്കുന്നിടത്താണ് ഫാസിസം അതിൻറെ വിത്തുകളിറക്കുന്നതെന്നും ഒ ഐ സി സി ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഗാന്ധിസത്തിൻറെ ജീവിതതാലങ്ങളെ ആധുനിക കാലത്തിനൊപ്പം വായിച്ചെടുക്കാൻ കഴിയാതെപോയതാണ് വർത്തമാനകാലത്തിൻറെ ദുരന്തം. സ്‌നേഹവും സൗഹൃദവും മറന്ന് പോകുന്ന ഈ കാലഘട്ടത്തിൽ സ്വാർത്ഥതയുടെയും വെറുപ്പിൻറെയും സന്ദേശ വാഹകരായിട്ടാണ് ഫാസിസം എത്തുന്നതെന്നും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ‘ഗാന്ധിസവും ഫാസിസവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് വിലയിരുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റീജ്യtable-talk-1ണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ച ടേബിൾ ടോക്കിൽ ഡോ?.സിന്ധു ബിനു വിഷയം

? ?അവതരിപ്പിച്ചു. സത്യത്തിൻറെയും അഹിംസയുടെയും പാതയിലൂടെ, സത്യാഗ്രഹമെന്ന സഹനസമരമാർഗ്ഗത്തിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ ബ്രിട്ടീഷ് സാമ്രാജിത്വത്തിൻറെ കരാളഹസ്തങ്ങളിൽ നിന്ന് ഗാന്ധിജി മോചിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ഒരു ഹിന്ദു രാഷ്ട്രത്തിനായ് മുറവിളി കൂട്ടിയ കലാപ രാഷ്ട്രീയ സംഘടനയായ സംഘ പരിവാറിൻറെ മതഭ്രാന്തിനിരയായി ഗോഡ്‌സെയുടെ തോക്കിൻ മുന്നിൽ ഗാന്ധിജി പിടഞ്ഞുവീണു.

table-talk-3അവിടെനിന്നും ഇന്നത്തെ ഇന്ത്യയിലെത്തി നിൽക്കുമ്പോൾ, അതേ മതഭീകരതയുടെ പിന്മുറക്കാരെന്ന് വാദിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻറെ തേർവാഴ്ചയിലൂടെയാണ് നമ്മുടെ രാജ്യം ഇന്ന് കടന്ന് പോകുന്നത്. തീവ്രദേശീയതയും, ന്യൂനപക്ഷ ദളിത് പീഡനവും, മാധ്യമ അടിച്ചമർത്തലും, സ്ത്രീ വിരുദ്ധ നയങ്ങളുമായി ഫാസിസം നമ്മുടെ രാജ്യത്ത് അരങ്ങ് തകർക്കുമ്പോൾ, സമാധാന ജീവിതം ഉറപ്പുവരുത്താനായി ഗാന്ധി ദർശനങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് അനിവാര്യമാകുന്നുവെന്നും വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ.സിന്ധു ബിനു ചൂണ്ടിക്കാട്ടി. പ്രമുഖ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ തുടർന്ന് ചർച്ച നിയന്ത്രിച്ചു.
ഗാന്ധിജി വിഭാവനം ചെയ്ത ?ഗ്രാമോദ്ധാരണ ജീവിത പദ്ധതികളെ മറന്നുകൊണ്ടുള്ള വികസന ക്രമങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയേറെ പിന്നിട്ടിട്ടും ദാരിദ്ര്യരേഖയ്ക്ക് കീഴിൽ നാൽപത് കോടിയിലധികം ജനങ്ങൾ ഇപ്പോഴുമുള്ളത്.
ഇന്ത്യയുടെ മൂല്യവത്തായ സമഭാവനയെ അട്ടിമറിക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് ഫാസിസം മുന്നോട്ട് വയ്ക്കുന്നത്. യഥാർത്ഥ മുഖങ്ങളെ ഒളിപ്പിച്ച് വച്ചുള്ള കാപട്യ സമീപനത്തിലൂടെയാണ് ഫാസിസം മനുഷ്യ മനസ്സുകളെ കീഴടക്കുന്നതെന്നും അഭിപ്രായമുയർന്നു. ഫാസിസത്തിൻറെ യഥാർത്ഥ മുഖങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ തടയിടാൻ ശ്രമിച്ചില്ലായെങ്കിൽ വരുംകാലങ്ങളിൽ ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യം വലിയവില കൊടുക്കേണ്ടിവരുമെന്നും ചർച്ചയിൽ പങ്കെടുത്തവർ നിരീക്ഷിച്ചു. കാലമെത്ര കഴിഞ്ഞാലും ഗാന്ധിജിയുടെ മൂല്യങ്ങൾക്ക് തിളക്കമേറുകതന്നെ ചെയ്യുമെന്നും വരും തലമുറകളിലേക്ക് ഗാന്ധിസത്തിൻറെ നന്മകളെ സന്നിവേശിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.

കൃഷ്ണകുമാർ (നവോദയ), ബിൻസി മോഹൻ (നവയുഗം), അബ്ദുൽ റഹീം (കെ എം സി സി), അഹമ്മദ് പുളിക്കൽ, രമേശ് പാലക്കാട്, ഹബീബ് ഏലംകുളം, നാസ് വക്കം, കെ.ആർ.അജിത്, ഷംസ് കൊല്ലം, അബ്ദുൾ ഖരീം, സക്കീർ ഹുസൈൻ, സുമേഷ് കാട്ടിൽ, നിസ്സാർ മാന്നാർ, അബ്ബാസ് തറയിൽ, അഡ്വ.നൈസാം നഗരൂർ, ഇ.എം.ഷാജി മോഹൻ, വേണുഗോപാൽ തളിപ്പറമ്പ്, പ്രസാദ് ഇടുക്കി,

? ?ജോയിക്കുട്ടി വള്ളിക്കോട്,?? ?ലാൽ അമീൻ ബാലരാമപുരം, സക്കീർ പറമ്പിൽ, ബാബുസ്സലാം, മുസ്തഫാ നണിയൂർ നമ്പ്രം, ബിനു പുരുഷോത്തമൻ, ഫൈസൽ പാലക്കാട്, ഹമീദ് മരക്കാശ്ശേരി, മിനി ജോയ്, ഷിജിലാ ഹമീദ്, നൗഫൽ പാലക്കാട്, ജയരാജ് കോഴിക്കോട്, ഷിനോജ്, മാത്യു ജോർജ്, ശിവദാസ് പാലക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹമീദ് കണിച്ചാട്ടിൽ, ഉസ്മാൻ കുന്നംകുളം, ബിൻസ് മാത്യൂസ്, ജബ്ബാർ കോഴിക്കോട് എന്നിവർ നേതൃത്വം നൽകി. ഷിഹാബ് കായംകുളം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Top