തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നൽകാൻ ! രാജ്യത്തെ ഒന്നിപ്പിക്കുക ലക്ഷ്യം: ജോ ബൈഡൻ

വാഷിങ്ടണ്‍: പുതിയ തലമുറക്ക് അവസരം നല്‍കി രാജ്യത്തെ ഒന്നിപ്പിക്കാനാണ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ”പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. പൊതുജീവിതത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. എന്നാലിപ്പോള്‍ പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണ്”- ബൈഡന്‍ പറഞ്ഞു.

”രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തവണ നമ്മളെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന്റെ ഗതി നിർണയിക്കും. രാജ്യം മുന്നോട്ട് പോകണോ പിന്നോട്ട് പോകണോയെന്ന് നമ്മൾ തീരുമാനിക്കണം. വെറുപ്പും വിഭജനവും വേണോ അതോ പ്രതീക്ഷയും ഐക്യവും വേണോ എന്ന് തീരുമാനിക്കണം”- ബൈഡന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതോടെ ശേഷിക്കുന്ന കാലയളവിൽ ഉഴപ്പുമെന്ന വിമർശനങ്ങൾക്കും ബൈഡൻ മറുപടി നൽകി. പ്രസിഡണ്ട് എന്ന നിലയിൽ വരുന്ന ആറ് മാസം തന്റെ ജോലിയില്‍ ശ്രദ്ധ പതിപ്പിക്കുമെന്നായിരുന്നു ബൈഡന്റെ മറുപടി. കുടുംബ ചെലവുകള്‍ കുറയ്ക്കും. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കാനും താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Top