കോര്‍ക്ക്:വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക് ‘കേരള ഫിയസ്റ്റ്’ 2015 (കേരള പിറവിയും, ശിശുദിനാഘോഷവും) ആഘോഷിച്ചു . പാരിസില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു മൗന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി.
ഡബ്ലു എം സി കോര്‍ക്ക് പ്രസിഡന്റ് ഷാജു കുര്യന്‍ അധ്യക്ഷനായി. ഡോ. ലേഖ മേനോന്‍(ഡബ്ലു എം സി കോര്‍ക്ക് ജനറല്‍ സെക്രട്ടെറി ) എല്ലാവര്ക്കും സ്വാഗതമേകി. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ രാജു കുന്നക്കാട്ട് ആശംസാ പ്രസംഗത്തില്‍ കോര്‍ക്ക് യുണിട്ടിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. ശ്രീ. ബിജു വൈക്കം (ഡബ്ലു എം സി പ്രോവിന്‍സ് ചെയര്‍മാന്‍) ശ്രീ സണ്ണി എലംകുളം, ഫാ. പോള്‍ തെറ്റയില്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ ജൂനിയര്‍ സെര്റ്റ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിക്ടര്‍ ജീന്‍(കോര്‍ക്ക്), അലന്‍ ജോസഫ് (മാല്ലോ) എന്നീ കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
വ്യവിധ്യമായ പെയിന്റിംഗ്, ചിത്രരചന, ചെസ്സ്, ക്വിസ്, മള്‍ട്ടി ടാലെന്റ്റ് ഷോ എന്നിവ ഏവരുടെയും പ്രശംസ നേടി. കേരള ഫീയസ്റ്റ് പേര്‍സണ്‍ ആയി സാറാ ആന്‍ ബിജു വിജയിച്ചു. വാശിയേറിയ ചെസ്സ് മത്സരത്തില്‍ അലന്‍ ജോസഫ് വിജയിയായി. പ്രോഗ്രാം ക്രോടീകരിച്ച ലേഖ മേനോന്‍ , ജഡജി മാരായ സിബി, സതീഷ്,ഡോ.വിമല്‍, ഹേലി മുള്‍ക്കാഹി എന്നിവര്‍ പ്ര്യത്യേകം പ്രശംസ അര്‍ഹിക്കുന്നതായി ചെയര്‍മാന്‍ പോളി ജോസ് പറഞ്ഞു.
ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ലിജോ ജോസഫ്, ഷാരണ്‍ ഷാജു, ബ്രില്ലി ഷെറി,, റേണ്‍ജ്ജൂ സിനോബി,കൊച്ചു മിടുക്കി നതാഷ സിനോബി, ജെസ്വിന്‍ എന്നിവരുടെ സ്വരാലാപനം നിറഞ്ഞ സദസ്സു തീര്‍ത്തും ആഘോഷിച്ചു . സ്വാദൂറും ഭക്ഷണത്തിനു ശേഷം ഡബ്ലു എം സി സെക്രട്ടറി ജോണ്‍സണ്‍ ചാള്‍സ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് പര്യവസാനമായി .