കുവൈറ്റ്സിറ്റി: കഴിഞ്ഞ ദിവസം പിടികൂടിയ പെണ്‍വാണിഭ സംഘത്തിലുള്ളത് മലയാളി യുവതികള്‍ എന്ന് വ്യക്തമായി. ഏഷ്യന്‍ യുവതികളാണെന്ന് മാത്രമാണ് നേരത്ത വിവരങ്ങളുണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേരാണ് പിടിയിലായത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് ഇവരെന്നും മലയാളത്തിലെ ഒരു യുവനടിക്ക് സംഘവുമായി ബന്ധം ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്നരായ മൂന്ന് പ്രവാസി യുവതികളെ പോലീസ് കണ്ടെത്തുകയായിരുന്നു. കുവൈറ്റ് പോലീസിനെ ഉദ്ധരിച്ചാണ് സിനിമാ താരത്തിനും ബന്ധമുള്ള വിവരം ഓണ്‍ലൈന്‍ പത്രങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ അഞ്ചു യുവാക്കള്‍ക്കൊപ്പം അപ്പോള്‍ തന്നെ പോലീസ് പിടികൂടി. വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.