ലണ്ടന്‍ :ലണ്ടനിലെ ക്രോയ്‌ഡോണിലെ വീട്ടില്‍ വച്ച് അമ്മയെ ഇന്‍സുലിന്‍ കുത്തിവച്ച ശേഷം ശ്വാസം മുട്ടിച്ചു മകള്‍ കൊലപ്പെടുത്തി.നൊന്തുപെറ്റ അമ്മയെ വിഷം കുത്തിവച്ച് കൊലപ്പെടുത്താന്‍ ഒരു മകള്‍ക്ക് കഴിയുമോ എന്ന ചോദ്യം മലയാളികള്‍ക്കിടൗയില്‍ ഉയരുകയാണ്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. മൂര്‍ലാന്‍ഡ് റോഡില്‍ താമസിച്ചിരുന്ന മാര്‍ത്ത പെരേര(77) കൊല്ലപ്പെട്ട സംഭവത്തില്‍ മകള്‍ ഷേര്‍ളി ഡിസില്‍വ(55)യെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അമ്മയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് മകള്‍ ഈ കടും കൈ ചെയ്തതെന്നാണ് വ്യക്തമാക്കുന്നത്. കൊല്ലം സ്വദേശിയായ മലയാളി വയോധികയാണ് സ്വന്തം മകളുടെ കൈകളാല്‍ കൊല്ലപ്പെട്ടത്.
വയോധികയായ മാതാവിനെ പരിരക്ഷിക്കാനുള്ള പ്രയാസം മൂലമാണ് മകള്‍ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഈ സംഭവം അറിഞ്ഞതോടെ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഞെട്ടലിലാണ്. സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലായ മകള്‍ ഷേര്‍ളി ഡിസില്‍വ ഇക്കഴിഞ്ഞ ഒന്നാം തിയതി കോടതിയില്‍ ജാമ്യം തേടി എത്തിയിരുന്നു.
മാതാവായ മാര്‍ത്ത പെരേരയെ ക്രൂരമായാണ് ഷേര്‍ലി കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഇവരെ കൊലപാതക്കുറ്റം ചാര്‍ജ് ചെയ്യുകയും ബാര്‍ക്ലേ റോഡിലുള്ള ക്രോയ്‌ഡോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഹിയറിംഗിന് ഷിര്‍ലെയുടെ ചില കുടുംബാംഗങ്ങളും എത്തിയിരുന്നു. വയോധികയായ മാതാവിനെ മകള്‍ അമിതമായി ഇന്‍സുലിന്‍ കുത്തി വച്ച ശേഷം തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി കൊലചെയ്‌തെന്ന സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇങ്ങനെ അമ്മയോട് ക്രൂരത പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞു എന്നതാണ് എല്ലാവരുടെയും ചോദ്യം.
കൊല്ലം സ്വദേശികളായ ഇവര്‍ കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി ലണ്ടനിലെ ക്രോയ്‌ഡോണിലേക്ക് ചേക്കേറിയിട്ട്. വയോധികയായ അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇവര്‍ കടുംകൈ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറ്‌സറ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഷേര്‍ളിയുടെ കേസ് അടുത്ത ഏപ്രിലിലാണ് കോടതി പരിഗണിക്കുക എന്നാണ് അറിയുന്നത്. സംഭവത്തില്‍ ഷേര്‍ളി മാത്രം പ്രതിയായിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സൂചനയുണ്ട്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഷേര്‍ളി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതും. സംഭവസമയം ക്രോയ്‌ടോന്‍ പൊലീസില്‍ ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവ് നാട്ടില്‍ അവധിക്കാലം ചെലവിടാന്‍ പോയിരിക്കുക ആയിരുന്നെന്നു. ക്രോയ്‌ടോന്‍ സെന്റ് മേരിസ് ഇടവകയില്‍ അംഗമായിരുന്ന മാര്‍ത്തയെയും ഷേര്‍ളിയെയും നന്നായി അടുത്തറിയുന്നവരാണ് ഇവിടെയുള്ള മലയാളികള്‍ പറയുന്നത്.
പൊലീസ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ഉടന്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് ഇവിടുത്തെ മലയാളി സമൂഹത്തിന്റെ പ്രതീക്ഷ. മെട്രോപൊളിറ്റന്‍ പൊലീസിലെ പ്രത്യേക ഡിക്ടറേറ്റിവ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നതും. കുറ്റം തെളിയിക്കാനായാല്‍ ഷേര്‍ളി നീണ്ട കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കും. മാര്‍ത്തയും കുടുംബവും ആദ്യ കാല കുടിയേറ്റക്കാരായാണ് ലണ്ടനില്‍ എത്തിയത്. ഇവരുടെ ഒട്ടേറെ ബന്ധുക്കളും യുകെയില്‍ ഉണ്ട്. കൊല്ലം സ്വദേശികളായ ഇവര്‍ സമൂഹത്തില്‍ ഏറെ അടുത്തിടപഴകിയിരുന്നതായും മലയാളികള്‍ പറയുന്നു. പൊലീസ് പ്രതിസ്ഥാനത്തു ചേര്‍ത്ത ഷേര്‍ളിയുടെ രണ്ടു മക്കളും വിവാഹിതരായി മാറി താമസിക്കുകയാണ്.