ഡബ്ലിന്‍: പ്രസവാവധി ഒരു വര്‍ഷം വരെ അനുവദിക്കാനുള്ള നിയമം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ശാരീരികമോ മാനസികമോ ആയ അസുഖങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രസവാവധി അനുവദിക്കും. സെപ്റ്റംബറില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ വേഗത്തില്‍ ട്രാക്കുചെയ്യാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ക്യാന്‍സറിനോ മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്കോ ചികിത്സയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അവരുടെ പ്രസവാവധി 52 ആഴ്ച വരെ നീട്ടിവെക്കാന്‍ അനുവദിക്കുന്നതാണ് പദ്ധതി. രോഗം ബാധിച്ചവര്‍ ചികിത്സയ്ക്കിടെ പ്രസവാവധി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകില്ലെന്ന് നിയമനിര്‍മ്മാണം ഉറപ്പാക്കും.
ഐറിഷ് കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 60 സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലോ പ്രസവശേഷമോ കാന്‍സര്‍ രോഗനിര്‍ണയത്തിലൂടെ കടന്നുപോകുന്നു. നിലവില്‍ സ്ത്രീകള്‍ക്ക് പ്രസവകാലത്ത് മറ്റ് ഗുരുതരമായ അസുഖങ്ങള്‍ വരുമ്പോള്‍ അവരുടെ എല്ലാ അവധി ദിവസങ്ങളും ക്യാന്‍സര്‍ അടക്കമുള്ള മറ്റു ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമ നിര്‍മ്മാണം. ഗര്‍ഭാവസ്ഥയില്‍ മാനസികമോ ശാരീരികമോ ആയ അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയ സ്ത്രീകള്‍ക്ക് പ്രസവാവധി അനുവദിക്കുന്ന നിയമം കഴിയുന്നത്ര വേഗത്തില്‍ നടപ്പാക്കാന്‍ ‘കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.