ജോലിയ്ക്കു അനുസരിച്ചുള്ള ശമ്പളമില്ല: രാജ്യം വിട്ടു പോകുന്നത് ആയിരക്കണക്കിനു നഴ്‌സുമാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഇന്നലെ നടന്ന ഹെൽത്ത് സെക്റ്റർ ജോബ്‌സ് ഫെയറിൽ അയർലണ്ട് വിട്ടു പോകാനുള്ള ദൃഢനിശ്ചയവുമായെത്തിയത് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. മേഖലയിലെ ജോലി ഭാരം അത്രയേറെ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് ഫെയറിലെത്തിയ ഓരോരുത്തരുടെയും അഭിപ്രായം.ചെയ്യുന്ന ജോലിക്ക് അനുസൃതമായി വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ലാത്തതിനാൽ നാട് വിട്ടു പോയി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവരിൽ കൂടുതലും ഐറിഷ് നഴ്‌സുമാർ തന്നെ.
ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫ് ഇല്ല എന്നതിനാൽ അധിക സമ്മർദം അനുഭവിക്കേണ്ടി വരുന്നതിനാൽ അയർലണ്ടിലെ ജോലി ഉപേക്ഷിക്കുന്നവരും ഏറെ.കാര്യവും മിഡ് വൈഫായി ജോലി ചെയ്യുകയായിരുന്ന ഹെലൻ എന്ന സ്ത്രീ തുറന്നു പറഞ്ഞു. ഇതുകാരണം വലിയ സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നു.’തനിക്ക് നഴ്‌സിന്റെ ജോലി ഇഷ്ടമാണെന്നും, ജോലി ചെയ്യുന്ന സാഹചര്യമാണ് ഇഷ്ടമല്ലാത്തതെന്നും ലെറ്റർകെന്നിയിൽ നിന്നെത്തിയ ഹെലൻ പറഞ്ഞു. തന്റെ പല സുഹൃത്തുക്കളും മറ്റ് ജോലികൾ തേടിപ്പോയതായും അവർ പറഞ്ഞു.
ഗൾഫിലെ ഗൾഫ് മേഖലയിൽ നിന്നുള്ള ജോലിയ്ക്കും വൻ ഡിമാൻഡാണ്.ഗോൾവേയിലെ പ്രമുഖ ആശുപത്രിയിൽ നിന്നും മാത്രം പത്തോളം പേരാണ് അടുത്തിടെ ഗൾഫിലെ ജോലി തേടിപ്പോയത്.ഡബ്ലിൻ ഹോസ്പിറ്റലുകളിൽ നിന്നും മലയാളികൾ അടക്കമുള്ള നൂറോളം നഴ്‌സുമാരാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗൾഫിലെത്തിയത്.മികച്ച ശമ്പളവും,മെച്ചപ്പെട്ട ജോലി സാഹചര്യവുമാണ് ഗൾഫിലെ ജോലി തിരഞ്ഞെടുക്കാൻ കാരണമെന്ന് ഇവരിൽ ചിലർ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ഏറ്റവും മികച്ച ആശുപത്രികൾ 16,000 ദിർഹം വരെ യൂറോപ്യൻ നഴ്‌സുമാർക്ക് ശമ്പളം നൽകുന്നുണ്ട്.താമസ സൗകര്യമുൾപ്പെടെയുള്ള മറ്റാനുകൂല്യങ്ങളും.ശരാശരി യൂറോപ്യൻ നഴ്‌സിന് പോലും ചിലവ് കഴിഞ്ഞു ലഭിക്കുന്നത് 7500 ദിർഹമാണ്.അയർലണ്ടിലെ കഷ്ടപ്പാടും,ജോലി സമ്മർദവും ഇല്ല താനും.പത്തു വർഷം ഡബ്ലിനിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്ത ശേഷം ദുബായിൽ കഴിഞ്ഞ വർഷം ജോലിയ്ക്ക് ചേർന്ന മലയാളി നഴ്‌സ് പറയുന്നു.
ജോബ് ഫെയറിൽ 49 എക്‌സിബിറ്റേഴ്‌സാണ് എത്തിയത്. സിംഗപ്പൂരിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും യുകെയിൽ നിന്നും ജോലി വാഗ്ദാനവുമായി എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അയർലണ്ടിൽ നിന്നും ബോൺ സെക്കോഴ്‌സ്, ദി കൂംബി ഹോസ്പിറ്റൽ, ഹെർമിറ്റേജ് മെഡിക്കൽ ക്ലിനിക്ക്, ലോറലിൻ ചിൽഡ്രൺസ് ഹോസ്‌പൈസ്, നഴ്‌സിങ് ഹോംസ് അയർലണ്ട്, സെന്റ് ജോൺ ഗോഡ്‌സ്, സെന്റ് വിൻസന്റ്‌സ് ഹോസ്പിറ്റൽ എന്നിവരും ജോലി വാഗ്ദാനവുമായി ഫെയറിൽ എത്തിയിരുന്നു.ഹെൽത്ത് സെക്ടർ ജോബ്‌സ് ആണ് ഫെയർ സംഘടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top