ലോകാരോഗ്യ ദിന സന്ദേശവുമായി ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കര്‍ 

ദുബൈ : മെഡ്‌യോര്‍ ഹോസ്പ്പിറ്റലില്‍   വി പി എസ് ഗ്രൂപ്പിന്റെ പ്രമേഹ ബോധവല്‍ക്കരണത്തിന് ഗവാസ്‌ക്കറിന്റെ പിന്തുണ മികച്ച ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍, ലോക ആരോഗ്യ ദിനത്തില്‍ ദുബൈയിലെത്തി.

ദുബൈ :പ്രമേഹത്തിന് എതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി, ദുബൈയിലെ മെഡ്‌യോര്‍ എന്ന24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഫാമിലി ഹോസ്പ്പിറ്റലിലാണ് , ഗവാസ്‌ക്കര്‍ എത്തിയത്. ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ഇതിഹാസത്തെ കണ്ട്, ആരാധകരും ഹോസ്പ്പിറ്റല്‍ ജീവനക്കാരും ആദ്യം അത്ഭുതപ്പെട്ടു. ടീഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ ഈ 66 കാരനെ, ആദ്യം പലര്‍ക്കും തിരിച്ചറിയാനായില്ല. മികച്ച ആരോഗ്യം സംരക്ഷിക്കാനായി, താന്‍ നല്‍കുന്ന പ്രഥമ പരിഗണനയാണ്,  യുവത്വമുള്ള ഈ മനസിനും ആരോഗ്യത്തിനും മുഖ്യ കാരണമെന്ന് സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു. ഒരു സൂപ്പര്‍ ഹീറോ ആകാന്‍, ആരോഗ്യവിഷയത്തില്‍ സൂപ്പര്‍ പരിചരണം അത്യാവശ്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തെറ്റായ ജീവിത രീതികളാണ് പലപ്പോഴും പ്രമേഹം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്.  അതിനാല്‍,ആരോഗ്യ വിഷയങ്ങളിലും ഒരു ഓപ്പണ്‍ സമീപനമാണ് ഉണ്ടാകേണ്ടതെന്ന് ഇന്ത്യയുടെ എക്കാലത്തെയും മുന്‍ ഓപ്പനിങ് ബാറ്റ്‌സ്മാന്‍ പറഞ്ഞു. ബീറ്റ് ഡയബറ്റിസ് എന്ന സന്ദേശവുമായി മെഡ്‌യോര്‍ ഹോസ്പ്പിറ്റല്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയ്ക്ക് അദേഹം പിന്തുണ അറിയിച്ചു. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പ്‌ളേ കാര്‍ഡില്‍ ഗവാസ്‌ക്കര്‍ ഒപ്പിട്ടു. തുടര്‍ന്ന്്, വി പി എസ് ഗ്രൂപ്പിന്റെ ദുബായ് – വടക്കന്‍ മേഖലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാറിന്, അദേഹം  പ്‌ളേ കാര്‍ഡ് കൈമാറി.

 

………..

 

ഫോട്ടോ കാപ്ഷന്‍

 

ബീറ്റ് ഡയബറ്റിസ് എന്ന സന്ദേശവുമായി ദുബൈയിലെ മെഡ്‌യോര്‍ ഹോസ്പ്പിറ്റല്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ പ്‌ളേ കാര്‍ഡില്‍ ഒപ്പുവെച്ചപ്പോള്‍. വി പി എസ് ഗ്രൂപ്പിന്റെ ദുബായ് – വടക്കന്‍ മേഖലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാര്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ വിനയ് ലസാറസ്,ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജോര്‍ജ് വര്‍ഗീസ്,സെയില്‍സ് – ബിസിനസ് ഡവലപ്‌മെന്റ് അസി. മാനേജര്‍ ബിനോയ് ബാഹുലേയന്‍, വി പി എസ് ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് അസീം മുഹമ്മദ് എന്നിവര്‍ സ

Top