പി.പി ചെറിയാൻ
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഓഹായോ പ്രൊവിൻസ് പുതിയതായി നിലവിൽ വന്നതായി അമേരിക്കൻ റീജിയൺ പ്രസിഡന്റ് ഷാജി രാമപുരം സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു.
ആന്റണി മാളിയേക്കൽ (അഡൈ്വസറി ബോർഡ് ചെയർമാൻ), ഡോ.പീറ്റർ പത്രോസ് (ചെയർമാൻ), ഡോ.തോമസ് മാത്യു ജോയ്‌സ് (പ്രസിഡന്റ്), ഡോ.ദീപക് കൃഷ്ണൻ (സെക്രട്ടറി), ഡോ.ആലീസ് മാത്യു (ട്രഷറാർ), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏറ്റെടുത്തു.
ജിജോ പാലയൂർ (വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷൻ), ജോസഫ് തോമസ് (വൈസ് പ്രസിഡന്റ് ഓർഗനൈസിങ്), ഡോ.ജോർജ് മാത്യു (വൈസ് ചെയർമാൻ), ജേക്കബ് തോമസ് (അസോസിയേറ്റ് സെക്രട്ടറി), ഫാ.ബേബി ഷെഫേർഡ്, ചാക്കോ ലാലിച്ചൻ, അഭിലേഷ് പുത്തൻപുരയ്ക്കൽ, സണ്ണി സെബാസ്റ്റ്യൻ, ജേക്കബ് പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ നിലവിൽ വന്നു.
പുതിയതായി നിലവിൽ വന്ന ഓഹായോ പ്രൊവിൻസിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിയൺ നേതാക്കളായ ആൻഡ്രൂ പാപ്പച്ചൻ, ഗോപാലപിള്ള, ജോൺ മത്തായി, മൂസകോയ, ജോളി തടത്തിൽ, ഡോ.ജോർജ് കാക്കനാട്, ജോൺസൺ തലച്ചെല്ലൂർ, ഏലിയാസ് പത്രോസ്, ഫിലിപ്പ് തോമസ്, സിസിൽ ചെറിയാൻ, പ്രമോദ് നായർ, ചെറിയാൻ അലക്‌സാണ്ടർ, ഫ്രാൻസിസ് ജോർജ്, വർഗീസ് മാത്യു എന്നിവർ ആശംസ അറിയിച്ചു.
പ്രൊവിൻസിന്റെ ഔദ്യോഗിക ഉത്ഘാടനവും ഭാവി പരിപാടികളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതാണെന്നു പ്രസിഡന്റ് ഡോ.മാത്യു ജോയ്‌സ്, സെക്രട്ടറി ഡോ.ദീപക് കൃഷ്ണൻ എന്നിവർ അറിയിച്ചു.