സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്്റ്റന്റെ ആഭിമുഖ്യത്തിൽ ഓർഗൻ ഡൊണേഷൻ ക്യാമ്പ് നടത്തുന്നു. ജൂലൈ 24 നു ഹൂസ്റ്റണിൽ കൂടിയ മീറ്റിംഗിൽ വച്ചാണ് ഇങ്ങനെ ഒരു തീരുമാനം വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ കൈക്കൊണ്ടത്. അതിന്റെ നടത്തിപ്പിനായി ടോം വിരിപ്പൻ, എൽദോ പീറ്റർ എന്നിവരെ ചുമതലയേൽപ്പിച്ചു. 2016 ആഗസ്റ്റിൽ ബാംഗ്ലൂരിൽ വച്ചു നടക്കുന്ന ഗ്ലോബൽ കൺവൻഷനിൽ താൻ പങ്കെടുക്കുന്നുണ്ടെന്നും ആരെങ്കിലും പങ്കെടുക്കാൻ താല്പര്യപ്പെടുന്നെങ്കിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താം എന്നും പ്രസിഡന്റ് എസ്.കെ ചെറിയാൻ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ ദീർഘകാലമായി ട്രഷറർ ആയിരുന്ന സ്റ്റീഫൻ പ്ലാത്തോട്ടത്തിൽ തന്റെ സ്ഥാനത്തു നിന്നും വിരമിക്കുകയാണെന്നു അറിയിച്ചു. അടുത്ത മീറ്റിങ്ങിൽ പുതിയ ട്രഷറർ ചുമതലയേൽക്കും. ജോർജ് തോമസിന്റെ നേതൃത്വത്തിലായിരിക്കും മെമ്പർഷിപ്പ് ഡ്രൈവ് നടത്തുക. പത്തോളം പുതിയ അംഗത്വമെടുക്കുകയുണ്ടായി. വർഷാവസാനത്തേയ്ക്കു ധനശേഖരണാർഥം ഒരു സ്റ്റേജ് ഷോ നടത്തുവാനും തീരുമാനമായി.
അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ 281 – 513 – 5961, 713 – 408 – 7200, 281 – 415 – 7543 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.