ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു . രക്ഷിതാക്കളുടെയും സംഘാടകരുടേയും സൌകര്യാര്‍ത്ഥം ഇത്തവണ നൃത്താഞ്ജലിക്കും കലോത്സവത്തിനുമായി പ്രത്യേക വെബ്‌സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ കൂടി മാത്രമേ ഇത്തവണ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ. വെബ്‌സൈറ്റ് വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്ത് ‘പെയ്പാല്‍’,’ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്’ കള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാന്‍ സൗകര്യം ഉണ്ട്. രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 10ന് അവസാനിക്കും.
മത്സര ഇനങ്ങള്‍, മത്സര നിയമങ്ങള്‍ ,വിധി നിര്‍ണയത്തിന്റെ മാര്‍ഗരേഖ , കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ഫോട്ടോ/ വീഡിയോ ഗാലറി തുടങ്ങിയവ പുതിയ വെബ്‌സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ‘നൃത്താഞ്ജലി & കലോത്സവ’ വും കൂടുതല്‍ സുതാര്യവും കുറ്റമറ്റതും ആക്കി തീര്‍ക്കാന്‍ ഈ സൌകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് മത്സരങ്ങള്‍ ഒരു വിജയമാക്കാന്‍ ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ വെബ്‌സൈറ്റ് : www.nrithanjali2015.com
ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ (Dublin International Arts Festival for people of Indian Origin) , 31 ഒക്ടോബര്‍ (ശനി), 1 നവംബര്‍ (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ അരങ്ങേറും. രാവിലെ 9 മണി മുതല്‍ ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്ത് തുടങ്ങും.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ അരങ്ങേറുന്ന
മത്സരങ്ങളില്‍ ഇത്തവണ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.
ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ കോര്‍ഡിനേറ്റര്‍. വെബ്‌സൈറ്റ് രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ ജോണ്‍ ചാക്കോ( 0876521572)യെ ബന്ധപെടുക.