
ന്യൂയോര്‍ക്ക്: പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമേരിക്കയിലെ വോട്ടര്‍മാര്‍ക്ക് പോപ് ഗായിക മഡോണയുടെ വക ഞെട്ടിപ്പിക്കുന്ന ഓഫര്‍. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ വെച്ച് പരസ്യമായിട്ടാണ് മഡോണ ആരാധകര്‍ക്ക് മുന്നില്‍ വെച്ച് ഈ ഓഫര്‍ പ്രഖ്യാപിച്ചത്.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
ഇതെന്ത് കഥ? ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് വോട്ട് ചെയ്യുന്നവര്‍ക്ക് താന്‍ ഓറല്‍ സെക്‌സ് ചെയ്തുകൊടുക്കും എന്നാണ് മഡോണ പറഞ്ഞത്. ഇതാദ്യമായിട്ടല്ല മഡോണ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയെപ്പറ്റി ചൂടന്‍ പരമാര്‍ശങ്ങള്‍ നടത്തുന്നത്. മഡോണയുടെ ഓഫര്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് വോട്ടര്‍മാര്‍ ഫ്രീയായി ഓറല്‍ സെക്‌സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് വോട്ട് ചെയ്യുന്നവര്‍ക്ക് ഓറല്‍ സെക്‌സ് ചെയ്തരും എന്നായിരുന്നു മഡോണയുടെ പ്രഖ്യാപനം. ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയറില്‍ കോമേഡിയനായ ആമി ഷമറിന് ഒരു പരിപാടിയില്‍ സ്വാഗതം പറയുകയായിരുന്നു മഡോണ.
വിദഗ്ധയാണ് ഞാന്‍ നിങ്ങള്‍ ഹിലരി ക്ലിന്റണ് വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു ഓറല്‍ സെക്‌സ് ചെയ്ത് തരും. ഞാന്‍ അതില്‍ വിദഗ്ധയാണ് – മാഡിന്‍സണ്‍ സ്‌ക്വയറില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി 58കാരിയായ മഡോണ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ലെഫ്റ്റാണ് മഡോണ അമേരിക്കയിലെ പ്രശസ്ത പോപ് സിംഗര്‍മാരില്‍ ഒരാളായ മഡോണയ്ക്ക് ലോകം മുഴുവനും ആരാധകരുണ്ട്. മഡോണയുടെ രാഷ്ട്രീയവും നിലപാടുകളും ഒന്നും രഹസ്യമല്ല. തന്റെ രാഷ്ട്രീയം ഇടതിനൊപ്പമാണ് എന്ന് മഡോണ ഇതിന് മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒബാമയ്ക്കിട്ടും ഒരു പണി വെച്ചു 2012 അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സാക്ഷാല്‍ ബറാക് ഒബാമയെ ചൂണ്ടിയായിരുന്നു മഡോണയുടെ വിവാദ പരാമര്‍ശം. കറുത്ത വര്‍ഗക്കാരനായ ഒരു മുസ്ലിമിനെ അമേരിക്കയുടെ പ്രസിഡണ്ടായി നമുക്ക് വേണമോ എന്നായിരുന്നു മഡോണയുടെ ചോദ്യം. വിവാദമായി, ഇത് നീക്കം ചെയ്തു മഡോണയുടെ വാക്കുകള്‍ വലിയ വിവാദത്തിന് ഇടവെച്ചു. ഒബാമ മുസ്ലിം അല്ല എന്ന് തനിക്കറിയാമെന്നും എന്നാല്‍ പലരും കരുതിയിരിക്കുന്നത് ഒബാമ മുസ്ലിമാണ് എന്നുമാണ് എന്നായിരുന്നു മഡോണയുടെ വിശദീകരണം. രംഗം പന്തിയല്ല എന്ന് കണ്ടപ്പോള്‍ മഡോണയുടെ വാക്കുകള്‍ അടങ്ങിയ വീഡിയോ പിന്‍വലിക്കപ്പെട്ടു.
ചില്ലറക്കാരിയല്ല മഡോണ മഡോണ ലൂയിസ് ചിക്കോന റിച്ചീ എന്നാണ് അമേരിക്കന്‍ പോപ് ഗായികയായ മഡോണയുടെ മുഴുവന്‍ പേര്. 58 വയസ്സായി. പോപ് ഗായിക മാത്രമല്ല, ഗാന രചന, സംവിധാനം, പെര്‍ഫോര്‍മര്‍, നടി, മോഡല്‍ തുടങ്ങിയ രീതിയിലെല്ലാം ശ്രദ്ധേയയാണ് മഡോണ. മഡോണ എന്ന വിവാദനായിക ലോകത്തെ പിടിച്ചുകുലുക്കുന്ന ചില നമ്പരുകള്‍ മഡോണ ഇടക്കിടെ ഇത് പോലെ വിടും. രാഷ്ട്രീയം, മതം, ലൈംഗികത തുടങ്ങിയ ചൂടന്‍ വിഷയങ്ങളെ ഉപയോഗിച്ച് കൊണ്ട് സ്‌റ്റേജ് പ്രോഗ്രാമുകളും വീഡിയോയും ചെയ്യുക എന്നതും മഡോണയ്ക്ക് ഹോബിയാണ്.
കോടിക്കോടീശ്വരി 80 കോടി അമേരിക്കന്‍ ഡോളറാണ് മഡോണയുടെ സമ്പാദ്യമെന്ന് ഫോബ്‌സ് മാസിക പറയുന്നു. ബില്‍ബോര്‍ഡ്‌സ് മാസിക പറയുന്നത് പ്രകാരം ലോകത്ത്ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന പോപ് ഗായികയും മഡോണയാണ്. റെക്കോര്‍ഡുകള്‍ ഇഷ്ടം പോലെ 2000ത്തിലെ ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച കലാകാരി കൂടിയാണ് മഡോണ. ഒന്നും രണ്ടുമല്ല 30 കോടി ആല്‍ബങ്ങളാണ് ലോകത്താകമാനം മഡോണ വിറ്റഴിച്ചിട്ടുള്ളത്. അല്ലാതെയും ഗിന്നസ് റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ്. പ്രായം വെറുമൊരു നമ്പര്‍ അമ്പത്തെട്ട് വയസ്സായി എന്ന് മഡോണയെ കണ്ടാല്‍ പറയില്ല. അവരുടെ ചുറചുറുക്ക് കണ്ടാല്‍ പറയില്ല. ബില്‍ബോര്‍ഡിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര ജേതാവാണ് സംഗീത ലോകത്തെ റാണിയായ മഡോണ.
ഹിലരിയും ചില്ലറക്കാരിയല്ല ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹിലരി ക്ലിന്റണും ചില്ലറക്കാരിയല്ല. യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. ആദ്യമായിട്ടാണ് ഒരു വനിത പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരിക്കുന്നത് ആദ്യമായി മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ ഭാര്യയായ ഹിലരി ക്ലിന്റണ്‍ ഇതാദ്യമായിട്ടാണ് യു എസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 2008 ല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ബറാക് ഒബാമയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പോരാട്ടം കനക്കുമോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപ് ആണ് ഹിലരി ക്ലിന്റണ് വെല്ലുവിളിയുമായി രംഗത്തുള്ളത്.
എന്നാല്‍ ട്രംപിനെ മറികടന്ന് ഇത്തവണ ഹിലരി ചരിത്രം കുറിക്കുമെന്നാണ് വ്യാപകമായി കരുതപ്പെടുന്നത്. ട്രംപിന്റെ സ്്ത്രീവിരുദ്ധ പ്രസ്താവനകളും ഹിലരിക്ക് സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ്. നവംബര്‍ എട്ടിനാണ് ലോകം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ്.