ക്രൈം ഡെസ്‌ക്
സിഡ്‌നി: ആസ്‌ട്രേലിയയിലെ വക്കാ വക്കാ ആർമി ബേസിനു മുന്നിലൂടെ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി വലിച്ചിഴച്ചു കൊണ്ടു പോയ യുവാവ് ലാൺട്രിയ്ക്കുള്ളിലിട്ട് പീഡിപ്പിച്ചു. ഇരുപതുകാരിയായ പെൺകുട്ടിയാണ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയായത്. പീഡനത്തെ തുടർന്നു അവശനിലയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപെടുകയും ചെയ്തു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
ആസ്‌ട്രേലിയയിലെ വാക്കാ വാക്ക് ആർമി ബേസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവിടെ തുണി അലക്കൽ ജോലികൾക്കായി എത്തുന്ന 26 കാരനായ യുവാവാണ് കേസിലെ പ്രതി. വാക്കാ വാക്കായിലെ കപ്പൂക്ക ആർമി ബേസിലെ അലക്കുകാരനായ യുവാവ് ഇതുവഴി വാഹനത്തിൽ കടന്നു പോകുകകായിരുന്ന പെൺകുട്ടിയെ താൻ പട്ടാളക്കാരനാണെന്നു ഭീഷണിപ്പെടുത്തി തടഞ്ഞു നിർത്തുകയായിരുന്നു. പെൺകുട്ടിയുടെ ദേഹപരിശോധന നടത്തിയ പ്രതി ഇവരെ വിവസ്ത്രയാക്കി പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചതോടെ ഇയാൾ പെൺകുട്ടിയെ വലിച്ചിഴച്ച് ആർമി ബേസിന്റെ ലോൺട്രിക്ക് സമീപം എത്തിച്ചു.
തുടർന്നു പെൺകുട്ടിയുടെ വായിൽ തുണി തിരുകുകയും, കൈ കാലുകൾ ബന്ധിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ആരോഗ്യ സ്ഥിതി മോശമായി അവശനിലയിലായ പെൺകുട്ടിയെ പൂർണ നഗ്നയാക്കി റോഡരികിൽ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപെട്ടു. പെൺകുട്ടിയെ പിന്നീട് ഫെഡറൽ പൊലീസ് എത്തിയാണ് ആശുപത്രിയലാക്കിയത്. പെൺകുട്ടിയുടെ മൊബൈൽ ഫോണും വസ്ത്രങ്ങളും ആർമി ബേസിൽ നിന്നു കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. തുടർന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.