ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ടൂറിസം വികസനത്തിന് ഏറെ സഹായകരം ;

ദുബൈ : മീഡിയ പ്‌ളസ് പ്രസിദ്ദീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ടൂറിസം രംഗത്ത് അനന്ത സാധ്യതകള്‍ തുറന്ന് വെക്കുന്ന ഒരു പ്രസിദ്ധീകരണമാണെന്ന് ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപാടത്ത് അഭിപ്രായപ്പെട്ടു. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ യു.എ.ഇയിലെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏവന്‍സ് ട്രാവല്‍ & ടൂര്‍സിന്റെ ദുബൈ ഓഫീസിലാണ് പ്രകാശന ചടങ്ങ് നടന്നത്.

ഖത്തര്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഈ സമയത്ത് ഖത്തറിലെ സംരംഭകരുമായും ടൂറിസം നിക്ഷേപ സാധ്യതകളുമായുമൊക്കെ ബന്ധപ്പെടാനും ബിസിനസ് പ്രോത്സാഹിപ്പിക്കാനും ഏറെ ഉപകാരപ്പെടുന്ന ഒരു സംരഭമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്ന് അദ്ദേഹം പറഞ്ഞു. ഹിസ് റോയല്‍ ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ കോവിഡ് 19 ഫീല്‍ഡ് ഹോസ്പിറ്റല്‍ അബൂദാബി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ സദാനന്ദന്‍ ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഗ്ലോബല്‍ ഐക്കണ്‍സ് മൂവ്‌മെന്റ് ഫൗണ്ടര്‍ പ്രൊഫ. സിദ്ദീഖ് എ മുഹമ്മദ്, മൈന്റ് ട്യൂണര്‍ സി.എ റസാഖ്, ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് ഹോളിഡേയ്‌സ് മാനേജര്‍ അന്‍വര്‍ സാദിഖ് അബ്ദുല്‍ സലാം, മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അലി വിലങ്ങാലില്‍ എന്നിവര്‍ സംബന്ധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡയറക്ടറി ഓണ്‍ലൈനിലും മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാണ്. ഓണ്‍ലൈനില്‍ www.qatarcontact.com എന്ന വിലാസത്തിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ qbcd എന്ന പേരിലും ലഭ്യമാണ്.

Top