25വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സേവ്യര്‍ നാട്ടിലേക്ക്; സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി

9b7bd739-320b-46ab-909b-927099a8795b

ദമ്മാം: 25വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം സന്തോഷത്തോടെ സേവ്യര്‍ ജോസഫ് നാട്ടിലേക്ക് മടങ്ങി. സേവ്യര്‍ ജോസഫിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ന്യൂസിലാന്റ് ആസ്ഥാനമായുള്ള ഫൊണ്ടേറയുടെ ദമ്മാമിലെ സൗദി ന്യൂസിലാന്റ് മില്‍ക് പ്രോഡക്ട്‌സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ സേവനമനുഷ്ടിച്ചിരുന്ന സേവ്യര്‍ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം പുതുക്കട വേങ്കോട് സ്വദേശിയാണ്. മാര്‍ത്താണ്ഡം പ്രദേശത്തുനിന്നുള്ള സാധാരണക്കാരായ നിരവധിയാളുടെ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ സേവ്യര്‍ നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top