ജീമോൻ റാന്നി
ലീഗ് സിറ്റി (റ്റെക്‌സസ്): ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24ന് വൈവിധ്യമാർന്ന പരിപാടികളോടെ ലീഗ് സിറ്റിയിൽ നടത്തപ്പെടും.
രാവിലെ 10.30 മണിയോടെ ആരംഭിക്കുന്ന കാര്യപരിപാടികളിൽ വിഭവസമൃദ്ധമായ ഓണസദ്യയും അതോടൊപ്പം പ്രശസ്ത മലയാളം, തമിഴ്, ഹിന്ദി ഗായിക രശ്മി നായരുടെ സംഗീത വിരുന്നും, കലാഭവൻ ജയൻ അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന വിവിധതരം കലാവിരുന്നുകൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വിവിധതരം മത്സരങ്ങളും അരങ്ങേറും. തുടർന്ന് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തും.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: സോജൻ ജോർജ് 4092569840, മാത്യു പോൾ 4094543472, രാജ്കുമാർ മേനോൻ 2627440452, വിനേഷ് വിശ്വനാഥൻ 2282494511, ജോണി എബ്രഹാം 2813328163, രാജൻകുഞ്ഞു ഗീവർഗീസ് : 5078220051.