പി.പി ചെറിയാൻ
ഇർവിൻ (ഡാള്ളസ്): ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഇന്റർനാഷണൽ യോഗാ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഡാള്ളസിൽ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 19 ഞായറാഴ്ച ഇർവിങ് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ ഡള്ളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്‌സിൽ നിന്നും കനത്ത ചൂടിനെ അവഗണിച്ചു അഞ്ഞൂറോളം വളണ്ടയിർമാരാണ് യോഗത്തിൽ പങ്കെടുക്കുന്നതിനു രാവിലെ ഒൻപതരയോടെ എത്തിച്ചേർന്നത്.
മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്‌സസ് ബോർഡ് ഡയറക്ടർ ഗബ്‌നം മോഡ്ജിൽ സംഘടനാ സെക്രട്ടറി റാവു കൽവാലായെ സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചു. ശാരീരികവും മാനസികവുമായ അച്ചടക്കം പാലിക്കുന്നതിനു ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വന്തം ജീവിതത്തിൽ യോഗാ പരിശീലനം വൃതമാക്കിയിരിക്കുന്നത്. ഒറു മാതൃകയായി സ്വീകരിക്കുവാൻ നാം പ്രതിജ്ഞാ ബന്ധരാണെന്നും സ്വാഗത പ്രസംഗത്തിൽ റാവുകൽവാല് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി യുഎൻ അസംബ്ലിയിൽ നടത്തിയ അഭ്യർഥനയെ മാനിച്ചു യുഎൻ ജനറൽ അസംബ്ലി 2014 യോഗാദിനമായി ജൂൺ 21 നെ പ്രഖ്യാപിച്ചിരുന്നിരുന്നു. ഡാള്ളസിൽ ആദ്യമായി ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി എംജിഎം എൻടി ചെയർമാൻ ഡോ.തോട്ടക്കുറ പറഞ്ഞു. കോൺസുലർ പ്രതിനിധിയായി പങ്കെടുത്ത ആർഡി ജോഷിയെ തയ്മ്പു കുണ്ടൻവാല പരിചയപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടന്ന യോഗാ ക്ലാസിനു ശ്രീധർ തുളസീറാം ഡൊ.നിക്കു ഷോപ്പ്, സ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡാള്ളസിലെ സാമൂഹിക സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച നാഗേഷിനെ യോഗത്തിൽ പ്രത്യേകം ആദരിച്ചു. എം.ജിഎം എൻടിവൈസ് ചെയർമാൻ ഇന്ദുവിന്റെ നന്ദിപ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.