മെല്‍ബണില്‍ മലയാളി യുവ ഡോക്ടര്‍ മരിച്ച നിലയില്‍

സിഡ്നി: ആസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസിന്‍റ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ വീടിനടുത്തുനിന്നും കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ തിരുവോണ ദിവസമായ ബുധനാഴ്ച ൈവെകിട്ട് മെല്‍ബണിലെ റോവില്ലയിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടിനുവിെന്‍റ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഫോണ്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷേ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ പോലീസിനായില്ല. ഇതിനിടയില്‍ ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള സ്‌ട്രീറ്റില്‍ ടിനുവിെന്‍റ മൃതദേഹം പോലീസ് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെല്‍ബണ്‍ മാര്‍ത്തോമാപള്ളി ഇടവകാംഗമായ ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. തോമസ് ജോര്‍ജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്.

രണ്ടാഴ്ച മുമ്പും മെല്‍ബണില്‍ നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. അന്നു കാണാതായ കുഞ്ഞുമോന്‍ മത്തായിയെ പിന്നീട് പൊലീസ് സുരക്ഷിതമായി കണ്ടെത്തിയിരുന്നു.

Top