മെൽമൺ:- വിറ്റൽസി കൗൺസിലിൽ നടന്ന വാശിയേറിയ മേയർ തെരഞ്ഞെടുപ്പിൽ മലയാളിയും ഡെപ്യൂട്ടി മേയറുമായിരുന്ന ശ്രീ. ടോം ജോസഫ് പരാജയപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഒരു ലേബർ പാർട്ടിയംഗം കൂറുമാറി ലിബറൽ പാർട്ടിയുടെ വോട്ടോടെയാണ് വിജയിച്ചത്. ഓസ്ടേലിയൻ ജനാധിപത്യപ്രി ക്രീയ യുടെ ഭാഗമായ ഒരു കൗൺലിലർ മരണപ്പെട്ടാൽ തൊട്ടടുത്ത് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാൾ വിജയിയായി പ്രഖ്യാപിക്കുകയാണ് ചെയ്യുവാറുള്ളത്. അങ്ങനെയാണ് ശ്രീ.ടോം ജോസഫ് തെരഞ്ഞെടുക്കപ്പെടുന്നത്.
കൗൺസിലിൽ ലേബർ പാർട്ടിക്കും ലിബറൽ പാർട്ടിക്കും തുല്യ അംഗങ്ങളാണ് ഉള്ള്. ഇരുവർക്കും അഞ്ച്ഗങ്ങൾ വീതവും , എന്നാൽ ടോം ഏത് പക്ഷത്ത് ചേർന്നാലും അവർക്ക് ആറ് അംഗമാകും. അങ്ങനെയാണ് ഈവർഷം ആദ്യം ലേബറിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കുന്നത്. തുടർന്ന് നവംബർ 7ാം തീയതി മേയർ തെരഞ്ഞെടുപ്പ് നടന്നു. ടോം ജോസഫിനെ മേയറാക്കാമെന്ന് ലേബർ പാർട്ടിയും സമ്മതിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ലേബർ ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ നോർത്ത് വാർഡ് കൗൺസിലർ, മെറിൻഡയിലെ താമസക്കാരി ഓസ്ടേലിയായിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ 22 വയസുകാരി കൗൺസിലർ – എമിലിയാ ലിസാ സ്റ്റെർജോവ് ലിബറൽ പിന്തുണയോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
19ാം വയസ്സിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റെർജോവ ലാട്രോബ് യൂണിവേഴ്സിറ്റിയിലെ ലോ ആന്റ് റിലേഷൻഷിപ്പ് ബാച്ലർ വിദ്യാർത്ഥിനിയാണ്. 2004-ൽ 23ാം വയസിൽ ഗ്രേറ്റർ ഡാൻഡിനോംഗ് മേയറായ ലേബർ MP ക്ലെയർ ഓനെയിലിനെ കടത്തിവെട്ടിയാണ് എമിലിയാ സ്റ്റെർ ജോവാ ചരിത്രം തിരുത്തി കുറിച്ചത്. സ്റ്റെർജോവ 2017 -2018 കാലഘട്ടത്തിൽ വിറ്റൽസി ഡെപ്യൂട്ടി മേയറായിരുന്നു.
അതേസമയം ടോം ജോസ് മേയർ ആയി -ആകുന്നു എന്നൊക്കെ കൊട്ടി ഘോഷിച്ച് നാട്ടിലെ ലോക്കൽ പത്രങ്ങളിലും ദീപികയിലും വാർത്തയായി പ്രചരിപ്പിച്ചത് അപഹാസ്യമായി എന്ന് ചിലർ ആരോപിക്കുന്നു . ചിലർ ടോം ജോസഫ് മേയറായി എന്നും ഉടൻ മേയറാകുമെന്നും വാർത്തകൾ പടച്ചു വിട്ടു. ആ വാർത്തകൾ എല്ലാം നുണ പ്രചരണ മായിരുന്നു. ധാരാളം ആളുകൾ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തു. ഇങ്ങനെയിരിക്കെ മേയറാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ടോം ജോസഫ് തെരഞ്ഞെടുപ്പ് നടക്കുന്ന 7ാം തീയതി ധാരാളം ആളുകളെ വിളിച്ചു വരുത്തിയിരുന്നു. ചിലർ കുടുംബമായും ചിലർ ബൊക്കെയും മാല കളുമായി എത്തി. തെരഞ്ഞെടുപ്പിന്റെ അങ്കകളരി മൂത്തപ്പോൾ ടോം ജോസഫ് പരാജയപ്പെട്ടുകയും ഓസ്ട്രേലിയായിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ,കേളേജ് വിദ്യാർത്ഥി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.