‘നൃത്താഞ്ജലി & കലോത്സവം 2015’: വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ ഭാഗമായി നടത്തുന്ന പ്രസംഗ മത്സരങ്ങളുടെ വിഷയം പ്രഖ്യാപിച്ചു.
സീനിയര്‍ പ്രസംഗം ഇംഗ്ലീഷ്
വിഷയം: ‘Influence of Social Media in your life.’

സീനിയര്‍ പ്രസംഗം മലയാളം
വിഷയം: ‘പരിസ്ഥിതി’ [‘Environment’]

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂനിയര്‍ പ്രസംഗം ഇംഗ്ലീഷ്
വിഷയം: ‘Leading through dialogue’

ജൂനിയര്‍ പ്രസംഗം മലയാളം
വിഷയം: ‘വായന’ [‘Reading’]

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ വെബ്‌സൈറ്റില്‍ കൂടി ഒക്ടോബര്‍ 20 വരെ മത്സരങ്ങള്‍ക്ക് രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

http://www.nrithanjali2015.com

കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ 2010 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന കലാമേള 31 ഒക്ടോബര്‍ (ശനി), 1 നവംബര്‍ (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ അരങ്ങേറും. ഒക്ടോബര്‍ 31 (ശനിയാഴ്ച ) രാവിലെ 9.30 ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ക്രിയോണ നി ഡാല നിലവിളക്ക് കൊളുത്തി കലാമേള ഉത്ഘാടനം ചെയ്യും. രാവിലെ 9 മണി മുതല്‍ ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്ത് തുടങ്ങും.

Top