ഡബ്ലിന്‍ സീറോ മലബാർ സഭയില്‍ 2016 മാർച്ച് 24,25,26 (പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ) എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റിസെന്ററിൽ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍, ഭവനങ്ങളിലുള്ള പ്രാർത്ഥന ഒരുക്കങ്ങൾ എന്നിവ പുരോഗമിക്കുന്നതായി കോഡിനേറ്റർ, ബിനു ആൻറണി, സെക്രട്ടറി, മാർട്ടിൻ സ്കറിയ എന്നിവർ അറിയിച്ചു.
പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഒരേ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ആചരിക്കുന്നു.അന്നേ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മറ്റെവിടേയും തിരുക്കർമ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല.
ഒരുക്കധ്യാനവും വലിയ ആഴ്ച ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചവരെ ഒരുക്കധ്യാനവും ഉച്ചക്ക് ശേഷം തിരുക്കർമ്മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
പെസഹാവ്യഴാഴ്ച ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശൂഷ ആചരിക്കപെടുന്നതിനാല്‍ അന്നേ ദിവസം 4.30 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളു.
വിശുദ്ധ വാരത്തിലെ കൃപഅഭിഷേക ധ്യാനം നയിക്കുന്നത് വലിയ സാക്ഷ്യനുഭാവത്തോടെയും അഭിഷേകത്തോടെയും വചനപ്രഘോഷണ ശുശ്രൂഷ ചെയ്യുന്ന ഫാ.ജോബി കാച്ചപ്പിള്ളി VC അച്ചനാണ് (Director Divine retreat centre Toronto Canada.)
ധ്യാനത്തിനോടനുബന്ധിച്ച് മാർച്ച് 28 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.00 വരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ലിറ്റിൽപേസ് ദേവാലയത്തിൽ സംഘടിപ്പിക്കുന്നഏകദിന കണ്‍വെന്‍ഷനും റവ.ഫാ.ജോബി കാച്ചപ്പിള്ളി നേതൃത്വം നല്കുന്നതാണ്.
കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ ദൈവകരുണയാൽ നിറയാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികള്‍ ഓരോരുത്തരേയുംധ്യാനത്തിലും തിരുകര്‍മങ്ങളിലുംപങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)