ഡാള്ളസിൽ സിക്ക വൈറസ് രോഗികളുടെ എണ്ണം വർധിക്കുന്നു

പി.പി ചെറിയാൻ

ഡാള്ളസ്: ഡാള്ളസ് കൗണ്ടിയിൽ താമസിക്കുന്ന 48 വയസുള്ള രോഗിയിൽ സിക്ക വൈറസ് കണ്ടെത്തിയതോടെ 28 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ഡാള്ളസ് കൗണ്ടി അധികൃതർ പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിദേശ പര്യടനം കഴിഞ്ഞ എത്തിയവരിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. മെക്‌സിക്കോയിൽ സന്ദർശനം കഴിഞ്ഞു തിരിഞ്ഞെത്തിയ വ്യക്തിയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിയെ പിന്നീട് ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസിലേയ്ക്കു റഫർ ചെയ്തു.
വിദേശയാത്ര കഴിഞ്ഞെത്തിയവരിൽ ഒഴികെ പ്രാദേശിക വാസികളിൽ രോഗം ബാധിച്ചിട്ടില്ല എന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സിക്ക വൈറസ് രോഗികളിൽ കൊതുകുകടി മൂലമാണ് വ്യാപിക്കുന്നത്. സിക്ക വൈറസിനെ ഫലപ്രദമായി ചികിത്സിയ്ക്കുന്നതിനുള്ള മെഡിസിനോ, രോഗം വരാതിരിക്കുന്നതിനുമുള്ള വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
കൊതുകുകടിയിൽ നിന്നും രക്ഷപെടുന്നതിനുള്ള മാർഗങ്ങൾ മാത്രമാണ് രോഗം വരാതിരിക്കുന്നതിനുള്ള ഏക മാർഗം കൊതുകു നിർമാർജനത്തിനു ആവശ്യമായ നടപടികൾ അധികൃതർ ഉൾപ്പെടെ എല്ലാവരും സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top