സൂറിക്: സൂറിക്കിലെ പൊതു സ്വിമ്മിങ് പൂളുകളില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാതെ ഇനിമുതല്‍ ഇറങ്ങാം. സ്വിമ്മിങ് പൂളുകളില്‍ സ്ത്രീകള്‍ മാറുമറച്ചിരിക്കണം എന്ന നിയമം സ്ത്രീകളോടുള്ള വിവേചനം ആണെന്നായിരുന്നു സൂറിക് സിറ്റി പാര്‍ലമെന്റിലെ ഗ്രീന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ വനിതാ മെമ്പര്‍മാരുടെ പരാതി. ഇത് ഗൗരവമായിട്ടെടുത്ത നഗര ഭരണകൂടം, സ്ത്രീകള്‍ക്ക് മാത്രമായി നിലനിന്ന നിയന്ത്രണം ഒഴിവാക്കിയതായി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സ്വിമ്മിങ് പൂളുകളില്‍ സ്ത്രീകള്‍ മാറ് മറയ്ക്കണമെന്നത് ഇതേവരെ കര്‍ശനമായിരുന്നു. നിയന്ത്രണം തെറ്റിക്കുന്നവരെ പുറത്താക്കുകയോ, ചെറിയ ഫൈന്‍ ഈടാക്കുകയോ ആയിരുന്നു നിലവില്‍ ചെയ്തിരുന്നത്.
സ്ത്രീകള്‍ക്ക് പുരുഷന്മാരെപോലെ മാറുമറയ്ക്കാതെ നിന്തല്‍കുളങ്ങളില്‍ ഇറങ്ങുന്നതിന് അടുത്തിടെ ബെര്‍ലിനിലും അനുമതി നല്‍കിയിരുന്നു. ഇതിന്റെ നിയമ വശങ്ങള്‍ പരിഗണിച്ചാണ് സൂറിക്കിലും അനുമതി.