തോമസ് മാത്യു
ഹൂസ്റ്റൺ: അമേരിക്കയിൽ ഹൃസ്വദർശനം നടത്തുന്ന അഡ്വ.വർഗീസ് മാമ്മനും എലിക്സിർ കോർപ്പറേറ്റ്സ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ.റോയി ജോൺ മാത്യു(ബോംബെ)വിനു ഹൂസ്റ്റൺ മലയാളികൾ ഊഷ്മള സ്വീകരണം നൽകി.
മാർത്തോമാ സഭാ മുൻ അൽമായ ട്രസ്റ്റി കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, തിരുവല്ല ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, ഫോമോ കേരള കൺവൻഷൻ കോ ഓർഡിനേറ്റർ തുടങ്ങി വ്യത്യസ്ത നിലകളിൽ ശ്രദ്ധയാകർഷിക്കുന്ന വ്യക്തിത്വമാണ് അഡ്വ.വർഗീസ് മാമ്മൻ.
മലയാളി അസോസിയേഷൻ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ ജൂലൈ 14 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്കു ആരംഭിച്ച സ്വീകരണ ചടങ്ങിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രൈറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് എബ്രഹാം ഈപ്പൻ അധ്യക്ഷത വഹിച്ചു.
ആഴ്ചവട്ടം പത്രാധിപർ ഡോ.ജോർജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചതോടൊപ്പം എംഡിയായി പ്രവർത്തിച്ച് സ്വീകരണ പരിപാടികൾ നിയന്ത്രിച്ചു. ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ബേബി മണക്കുന്നേൽ, ഈശോ ജേക്കബ്, റിയൽട്ടർ ജോർജ് എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
തുടർന്നു ഹൂസ്റ്റണിലെ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ യൂണിവേഴസിറ്റി ഓപ് ഹൂസ്റ്റൺ പ്രത്യേക ബിരുദം നൽകി ആദരിച്ച പൊന്നു പിള്ള അതിഥികൾക്കു മെമോന്റോ നൽകി ആദരിച്ചു. അഡ്വ.വർഗീസ് മാമന്റെ പത്മി വൈനി വർഗീസ്, ഡോ.റോയി ജോൺ മാത്യുവിന്റെ പത്നി ഡാലി ജോൺ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ടു ഒരു സ്വീകരണ പരിപാടി ഒരുക്കിയ സംഘാടകരെ യോഗത്തിൽ അനുമോദിച്ചു കൊണ്ടു ഹൂസ്റ്റൺ മലയാളി സമൂഹത്തിനു എല്ലാ നന്മകളും ആശംസിച്ചുകൊണ്ടു അഡ്വ.വർഗീസ് മാമ്മനും, ഡോ.റോയി ജോണും മറുപടി പറഞ്ഞു. റെജി വി.കുര്യൻ നന്ദി പ്രകാശിപ്പിച്ചു.