എന്‍.എസ്.ജി അംഗത്വശ്രമം ‘തോറ്റ മോദി നയതന്ത്രം -പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എന്‍.എസ്.ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അംഗത്വശ്രമം മോദിയുടെ ‘തോറ്റ നയതന്ത്ര’മാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പുസ്തകത്തിന്‍െറ തലക്കെട്ട് രൂപത്തില്‍ ‘എന്‍.എസ്.ജി: നരേന്ദ്ര മോദിയുടെ വിലപേശല്‍ എങ്ങനെ പരാജയപ്പെടുന്നു’ എന്ന് ട്വീറ്റ് ചെയ്ത് രാഹുല്‍ മോദിയെ പരിഹസിച്ചു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടന്ന ചര്‍ച്ചകളില്‍ ചൈനയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
മറ്റു കോണ്‍ഗ്രസ് നേതാക്കളും മോദിയുടെ നയതന്ത്ര രംഗത്തെ തോല്‍വിയാണ് എന്‍.എസ്.ജി അംഗത്വശ്രമം പരാജയപ്പെട്ടതിന് കാരണമെന്ന് പറഞ്ഞു. നയതന്ത്രത്തിന് ഗൗരവപരമായ ഇടപെടലാണ് ആവശ്യമെന്നും അല്ലാതെ തമാശയല്ളെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

അതേസമയം ആണവ വിതരണ കൂട്ടായ്മ(എന്‍എസ്ജി)യില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുമെന്ന് യുഎസ്. ചില നടപടിക്രമങ്ങള്‍ നടപ്പാക്കാനുണ്ട്. എന്നാലും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ അംഗമാകുമെന്നാണ് വിശ്വാസമെന്നും യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദക്ഷിണ കൊറിയയിലെ സോളില്‍ അവസാനിച്ച എന്‍എസ്ജി പ്ലീനറി യോഗത്തിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്തതിനാല്‍ ഇന്ത്യയ്ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കാനാകില്ലെന്ന് പ്ലീനറി യോഗം തീരുമാനിച്ചിരുന്നു. ചൈനയുള്‍പ്പെടെ പത്തു രാജ്യങ്ങളാണ് ഇതിനെ എതിര്‍ത്തത്. ഇന്ത്യയുടെ അംഗത്വത്തിനുവേണ്ടി യുഎസ് ശക്തമായി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല

Top