ഹിന്ദു ദൈവങ്ങളെ വികലമാക്കുന്ന എസ്എഫ്‌ഐ മാഗസിനെതിരേ പ്രതിഷേധം

പാലക്കാട്:ഹിന്ദു ദൈവങ്ങളെ വികലമാക്കുന്ന വിധത്തില്‍ എസ് എഫ് ഐ മാഗസിന്‍ പുറത്തിറക്കിയതായി ആരോപണം .ഭാരത മാതാവിനെയും പുരാണ കഥാപാത്രങ്ങളെയും അവഹേളിച്ച് പാലക്കാട് എന്‍എസ്എസ് കോളജില്‍ മാഗസിന്‍ പുറത്തിറക്കിയ എസ്എഫ്‌ഐയുടെ നടപടിക്കെതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്.ഹിന്ദു ദൈവങ്ങളെ വികലമാക്കുന്ന മാഗസിനെതിരെ സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനകളും ഒരുപോലെ രംഗത്തെത്തി. ഭാരതമാതാവിനെയും പാഞ്ചാലിയെയും വേശ്യയായിട്ടാണോ കാണുന്നതെന്ന കാര്യത്തില്‍ എസ്എഫ്‌ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിനി സംഘടനകളാണ് മറുപടി പറയേണ്ടതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി വരുണ്‍ പ്രസാദ് പറഞ്ഞു.മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി മാഗസിന്‍ പുറത്തിറക്കിയവര്‍ക്കെതിരേ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നിയമവിദഗ്ധര്‍ ആവശ്യപ്പെട്ടു.

ഇത്തരം നിലപാടുകള്‍ സംഘടനയുടെതാണോയെന്ന് പൊതുസമൂഹത്തോട് പറയാനുളള ബാദ്ധ്യത എസ്എഫ്‌ഐയ്ക്കുണ്ടെന്നും വരുണ്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജില്‍ പ്രതിഷേധ പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കി. മാഗസിന്‍ പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് എബിവിപി വ്യക്തമാക്കി.മാഗസിനെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഒരു മതത്തെയും വിശ്വാസത്തെയും അവഹേളിക്കുന്ന തരത്തില്‍ ലേഖനങ്ങളോ കവിതകളോ പുറത്തിറക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ പ്രകാരം മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.മഹാഭാരതവും രാമായണവും ഉള്‍പ്പെടെയുള്ള പുരാണഗ്രന്ഥങ്ങളെ അവഹേളിക്കുന്ന മാഗസിനില്‍ ശ്രീകൃഷ്ണനും ഗണപതിയും അടക്കമുള്ള ഹിന്ദു ദൈവങ്ങളെയും പരിഹസിക്കുന്നുണ്ട്. രാഷ്ട്രപിതാവിനെ അവഹേളിച്ച മാഗസിനില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളും നിരവധിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ആഴ്ചയാണ് ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ ‘ഒരു പേരില്ലാത്ത മാഗസിന്‍’ എന്ന പുറംചട്ടയോടെ മാഗസിന്‍ പുറത്തിറക്കിയത്. ദേശീയതയേയും ഭാരതീയ സംസ്‌കാരത്തേയും ഹനിക്കുകയെന്ന കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയാണ് കവിതകളും ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭാരതമാതാവിനെ വേശ്യയെന്ന് അധിഷേപിക്കുന്ന കുറിപ്പും രാഷ്ട്ര പിതാവിനെ അവേളിക്കുന്ന രചനകളും മാഗസിനിലുണ്ട്. ഭാരതമാതാവിനെ അവഹേളിക്കുന്ന ചില പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പശു രാഷ്ട്രമാതാവാക്കുമ്പോള്‍ കാള രാഷ്ട്രപിതാവായി സ്ഥാനമേല്‍ക്കുമെന്നതാണ് ഒരു ദേശവിരുദ്ധ പരാമര്‍ശം.
മഹാഭാരതത്തേയും രാമായണത്തേയും പരിധിയില്ലാതെ അവഹേളിക്കുന്ന മാഗസിനില്‍ ശ്രീകൃഷ്ണനെ ചതി ഉപദേശിക്കുന്ന വ്യക്തിയായും കുബുദ്ധി നിറഞ്ഞ ആളുമായി ചിത്രീകരിച്ചിരിക്കുന്നു. അഞ്ച് പുരുഷന്‍മാരുമായി കിടപ്പറ പങ്കിട്ട പതിവ്രതയായി പാഞ്ചാലിയെയും ചിത്രീകരിച്ചിരിക്കുന്നു. മതവികാരം വൃണപ്പെടുത്തുകയെന്ന അസൂത്രിത ലക്ഷ്യത്തോടെയാണ് മാഗസിന്‍ പുറത്തിറക്കിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

ബ്ലാക്ക് ഹ്യൂമര്‍ എന്ന കവിതയില്‍ ഗണപതിയുടെ മൂക്ക് മാറ്റിവച്ചത് ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് സര്‍ജറിയാണെന്നും ആ മൂക്ക് ശൂര്‍പ്പണഖയ്്ക്ക് നല്‍കിയാല്‍ അവയവദാനമാകുമായിരുന്നുവെന്നും പരിഹസിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രചനകളും എസ്എഫ്‌ഐ പുറത്തിറക്കിയ മാഗസിനിലുണ്ട്.

Top