ജനങ്ങളെ ദ്രോഹിച്ച് വീണ്ടും മോഡി സര്‍ക്കാര്‍; സാധാരണക്കാരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടികുറച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണ ജനങ്ങളെ ദ്രോഹിച്ച് പി എഫ് പലിശനിരക്കടക്കമുള്ള നിക്ഷപ പദ്ധതികളുടെ പലിശ വെട്ടികുറച്ചു. പ്രൊവിഡന്റ് ഫണ്ട് , പോസ്റ്റ് ഓഫീസ് നിക്ഷേപം, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, മുതിര്‍ന്ന പൌരന്‍മാരുടെ നിക്ഷേപത്തിന്റെ പലിശ എന്നിവയാണ് കുറച്ചത്.
പി എഫ് പലിശ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനമായാണ് കുറച്ചത്.

കിസാന്‍ വികാസ് പത്രയുടെ പലിശ 8.7ല്‍നിന്ന് 7.8 ശതമാനമായി കുറച്ചു. 0.9 ശതമാനമാണ് കുറവ്. രണ്ടു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 8.4 ശതമാനത്തില്‍നിന്ന ്7.2 ശതമാനമാക്കി. മൂന്നുവര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 8.4 ശതമാനത്തില്‍നിന്ന് 7.4 ശതമാനവും അഞ്ചു വര്‍ഷ നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തില്‍നിന്ന് 7.9 ശതമാനവുൂംഒരു വര്‍ഷ നിക്ഷേപത്തിന് 7.1 ശതമാനമായിരിക്കും പലിശ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിര്‍ന്ന പൌരന്‍മാരുടെ അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 9.3 ശതമാനത്തില്‍നിന്ന് 8.6 ശതമാനമാക്കി. പെണ്‍കുട്ടികള്‍ക്കുള്ള സമ്പാദ്യപദ്ധതിയുടെ പലിശ 9.2ശതമാനത്തില്‍നിന്ന് 8.6 ശതമാനമായാണ് കുറച്ചത്.

പിഎഫ് തുകയുടെ അറുപത് ശതമാനം പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പെടുത്തികൊണ്ടുള്ള ബജറ്റ് നിര്‍ദ്ദേശം കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഏകദേശം പന്ത്രണ്ടായിരം കോടിക്ക് മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കൈയില്‍ എത്തിക്കുകയായിരുന്നു നികുതി നിര്‍ദ്ദേശം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിന് ഏറ്റ തിരിച്ചടിയാണ് ഇപ്പോള്‍ പുതിയ രീതിയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ അനാകര്‍ഷകമാകുകയും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളിലേക്ക് ജനങ്ങള്‍ വ്യതിചലിക്കും എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

Top