ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ പൊതുവെ ശാന്തവും ശോകം നിറഞ്ഞ അന്തരീക്ഷവുമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വേര്‍പിരിഞ്ഞുപോയവരെ നൃത്തം ചെയ്തുമൊക്കെ ആഘോഷമാക്കി യാത്രയാക്കാറുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ട്രെന്‍ഡാണ് ഇപ്പോള്‍ ചൈനയില്‍ കൗതുകമാകുന്നത്. ചൈനയിലെ ചെറിയ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ മരണാനന്തര ചടങ്ങ് ഗംഭീരമാക്കാന്‍ നഗ്ന സുന്ദരിമാരെ കൊണ്ടുവന്നു. പോണ്‍ വീഡിയോകള്‍ക്കും നഗ്നതയ്ക്കുമൊക്കെ വിലങ്ങിടാന്‍ ഒരുങ്ങിനില്‍ക്കുന്ന ചൈനയിലാണ് ആളുകള്‍ കുറഞ്ഞ പിതാവിന്റെ മരണാനന്തര ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നഗ്ന സുന്ദരിമാരെ ക്ഷണിച്ച് നൃത്തം ചെയ്യിപ്പിച്ചത്. ഇവര്‍ വീട്ടിലെത്തുകയും മേല്‍വസ്ത്രം അഴിച്ച് മാറ്റി മൃതദേഹം വെച്ചിരിക്കുന്ന പെട്ടിക്ക് സമീപം നിന്ന് നൃത്തമാടാനും തുടങ്ങിയതോടെ ചടങ്ങിലേക്ക് നിരവധി പേരാണ് എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. നേരത്തെ ചൈനയിലെ മരണാനന്തരചടങ്ങുകളില്‍ ഗാനമേളകളും നൃത്തവുമായിരുന്നെങ്കിലും ഇത് കണ്ട് മടുത്ത ജനങ്ങള്‍ ചടങ്ങുകള്‍ക്ക് പങ്കെടുക്കാതെ ആയി. മരണ വീടുകളില്‍ നഗ്‌ന നൃത്തം നടത്തുന്ന നിരവധി ട്രൂപ്പുകള്‍ ചൈനയില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് കൊടുക്കുന്ന പൈസ അനുസരിച്ച് നഗ്നതയുടെ അളവും ഇവര്‍ കൂട്ടാന്‍ തയ്യാറാണ്. ചൈനയെ കൂടാതെ തായ് വാനിലും മരണാനന്തര ചടങ്ങുകള്‍ക്ക് ഇത്തരത്തില്‍ നഗ്നസുന്ദരിമാരെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്.
https://youtu.be/ougEfhUFEfQ