സ്വന്തം ലേഖകൻ
ബംഗളൂരു: രാജ്യത്ത് ജനാധിപത്യം എന്നാൽ എന്താണത്തിന്റെ യഥാർഥ അർത്ഥം മനസിലാക്കണമെങ്കിൽ കർണ്ണാടകയിലെത്തണമെന്നത് വ്യക്തമായിരക്കുകയാണ്. ടിപ്പു സുൽത്താൻ ജയന്തി ദിനത്തിൽ പൊതുപരിപാടിയിലിരുന്ന് അശ്ലീലം കണ്ട മന്ത്രിയുടെ ചിത്രങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെതിരെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കർണാടക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടിൻറെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐ.പി.സി 504 പ്രകാരമാണ് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത്.
ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിനിടെ മന്ത്രി അശ്ലീലം കാണുന്നത് ഒരു സ്വകാര്യ ചാനലാണ് പുറത്ത് കൊണ്ടുവന്നത്. ചിത്രം പുറത്ത് വന്നതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കർണാടക പ്രൈമറിസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയാണ് തൻവീർ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക