നഗ്നത പ്രദർശിപ്പിച്ചു ശ്രദ്ധ തിരിച്ച് മൊബൈൽ തട്ടിയെടുക്കാൻ ഇരുപതുകാരി: സൂക്ഷിച്ചില്ലെങ്കിൽ ഫോൺ നഷ്ടമാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നഗ്നത പ്രദർശിപ്പിച്ചു ശ്രദ്ധ തിരിച്ച ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുക്കുന്ന യുവതി ഡൽഹിയിൽ കറങ്ങി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. വിളിക്കാനെന്ന പേരിൽ മൊബൈൽഫോൺ വാങ്ങിയ ശേഷം, നഗ്നത പ്രദർശിപ്പിച്ച് ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം ഫോണുമായി കടന്നു കളയുന്ന യുവതിക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് വ്യാപകമാക്കി. ഡൽഹിയിലാണു സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ള നഗരത്തിൽ നിന്നു നാലുപേരുടെ ഫോണുമായാണു യുവതി രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു. വിദ്യാർത്ഥികളെയാണു ഇവർ ലക്ഷ്യമിടുന്നത്്. കയ്യിൽ വിലയേറിയ ഫോണുമായി നിൽക്കുന്ന വിദ്യാർത്ഥികൾക്കു അടുത്തു കാർ നിർത്തും. ശേഷം വഴിചോദിക്കും. വഴി പറഞ്ഞുകൊടുത്താൽ കാര്യങ്ങൾ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കും.
തന്റെ ഫോണിൽ ചാർജ് തീർന്നു പോയി എന്നും വിളിക്കാൻ ഫോൺ തരുമോ എന്നുമാണു യുവതി ചോദിക്കുന്നത്. കോഫി ഷോപ്പിൽ കാത്തിരിക്കുന്ന കൂട്ടുകാരിയെ വിളിക്കാനാണ് എന്ന ആവശ്യവും പറയും. സംശയകരമായി ഒന്നും തോന്നാത്തതിനാൽ യുവതി ഫോൺ ചോദിക്കുന്നയുടനെ വിദ്യാർത്ഥികൾ കൊടുക്കുകയും ചെയ്യും. ഇതിനിടയിലാണു യുവതി ഫോണുമായി മുങ്ങുന്നത്. സമാനരീതിയിൽ നാല് മോഷണങ്ങൾ നടന്നതോടെ കാര്യത്തെ വളരെ ഗൗരവത്തോടെയാണു പോലീസ് കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top