നഗ്നരായി ഉറങ്ങൂ; ജീവിതം സുന്ദരമാക്കൂ: പങ്കാളിയുമൊത്ത് നഗ്നരായി ഉറങ്ങിയാൽ ലൈംഗിക ജീവിതം സുഖകരമാകും

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: രാത്രിയിൽ നഗ്നരായി ഉറങ്ങുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനു സഹായിക്കുമെന്നു പഠനങ്ങൾ. ലണ്ടനിലെ വിവിധ സംഘടനകൾ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിരിക്കുന്നത്. നാച്ചുറലായി രാത്രിയിൽ ഉറങ്ങുന്നതാണ് ആരോഗ്യത്തിനു സുഖകരമായ അവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പങ്കാളിയുമൊത്ത് രാത്രിയിൽ നഗ്നരായി ഉറങ്ങുന്നവരുടെ ലൈംഗിക ജീവിതം ഏറെ സുഖപ്രദമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
രാത്രിയിൽ മൂന്നു തരത്തിൽ ഉളങ്ങുന്ന നൂറു പേരിൽ നടത്തിയ പഠനത്തിലാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള സൂചനകൾ ലഭിച്ചിരിക്കുന്നത്. രാത്രിയിൽ അയഞ്ഞ ടീ ഷർട്ട് ധരിച്ചവരും, നഗ്നരായി ഉറങ്ങുന്നവരും, ഇറുകിയ വസ്ത്രം ധരിച്ചവരുമായ നൂറു പേരിൽ നിന്നാണ് പഠനം നടത്തിയത്. ഇവരിൽ നഗ്നരായി ഉറങ്ങുന്നവരുടെ ശരീരത്തിന്റെ രക്ത സമ്മർദം കുറഞ്ഞതായും, ശരീരത്തിന്റെ താപനില പരിധിയിൽ നിന്നു കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. നഗ്നരായി കിടന്നുറങ്ങുന്നവർ രാത്രിയിൽ എഴുന്നേറ്റു നടക്കുന്ന ശീലം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ബാക്ടീരിയയുടെ ആളവ് ശരീരത്തിൽ നിന്നു കുറയ്ക്കുന്നതിനും നഗ്ന ഉറക്കം ഗുണം ചെയ്യുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നഗ്ന ഉറക്കം ശീലമാക്കുന്നത് നിരവധി ബാക്ടീരിയയെ ശരീരത്തിൽ നിന്നും ഒഴിവാക്കുന്നതിനും രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. പങ്കാളിയും ഒത്ത് രാത്രിയിൽ നഗ്നരായി ഉറങ്ങുന്നവരിൽ ലൈംഗിക ബന്ധം കൂടുതൽ ആഴമുള്ളതും, സമയദൈർഖ്യമുള്ളതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരം പുലരുമ്പോഴുള്ള ലൈംഗിക ബന്ധവും ഇത്തരത്തിൽ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top