നഗ്നയാക്കി ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തി; അടുക്കളയിൽ ഗ്യാസ് തുറന്നു വിട്ടു: വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു: സ്ത്രീധനത്തെച്ചൊല്ലി ആർമി ഉദ്യോഗസ്ഥന്റെ ക്രൂരത ഭാര്യയോട്: ക്രൂരത സഹിക്കാനാവാതെ ഒടുവിൽ യുവതി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

ഹൈദരാബാദ്: സ്ത്രീ തന്നെ ധനമാണെന്നും, സ്ത്രീധനം വാങ്ങുന്നത് ക്രീമിനൽ കുറ്റമാണെന്നും പ്രഖ്യാപിച്ച രാജ്യത്ത് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങൾ അനുദിനമെന്നോണം വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും ഒടുവിലായി ഹൈദരബാദിൽ നിന്നുമുള്ള സ്ത്രീധന പീഡനകഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്നതാവട്ടെ പട്ടാള ഉദ്യോഗസ്ഥനാണ്. ആർമി ഉദ്യോഗസ്ഥനാണ് സ്വന്തം ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ അതിക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ സന്ധ്യ സിങ് എന്ന റേഡിയോ ജോക്കിയെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഇവരുടെ ഭർത്താവ് നടത്തിയ ക്രൂര പീഡനങ്ങളുടെ കഥകൾ ഇവർ ആത്മഹത്യാ കുറിപ്പിൽ വിവരിച്ചിട്ടുമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പൂർണ നഗ്നയാക്കി ഇവരെ മുറിയ്ക്കുള്ളിലൂടെ നടത്തുമായിരുന്നെന്നാണ് കത്തിൽ പറയുന്നത്. സ്ത്രീധനം കൂടുതൽ നൽകിയില്ലെങ്കിൽ നഗ്നയാക്കി പുറത്തിറക്കി വിടുമെന്നും കുടുംബം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്യുകയാണെന്നു കുറിപ്പെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് സൂചന ലഭിക്കുന്നത്.
ആർമി ഉദ്യോഗസ്ഥനായ മേജർ വൈഭവ് വിശാലാണ് സന്ധ്യയുടെ ഭർത്താന്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ വൈഭവും കുടുംബവും സന്ധ്യയെ മാനസിക പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ചാണ് സന്ധ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വൈഭവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിക്കൊണ്ടുള്ള കേസാണ് പൊലീസ് ആദ്യം ചുമത്തിയത്. തുടർന്ന് സന്ധ്യയുടെ കുടുംബത്തിന്റെ പരാതിയിൽ സ്ത്രീധനപീഡനത്തിനും വൈഭവിനെതിരെ കേസെടുത്തിട്ടുണ്ട്. ഭാര്യ മരിച്ചതിൽ വൈഭവ് ദു:ഖത്തിലാണെന്നും സംഭവം നടന്ന ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറയുന്നു. നിലവിൽ വൈഭവിന്റെ ആരോഗ്യസ്ഥിതിയിൽപുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശ് സ്വദേശികളാണ് വൈഭവും സന്ധ്യയും. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു വിവഹം.

Top