നഗ്നനായി റോഡിലൂടെ നടന്ന യുവാവിനെ വസ്ത്രം അണിയിച്ച് യുവതികള്‍

തൃശ്ശൂര്‍: റോഡിലൂടെ നഗ്നനായി അലഞ്ഞുതിരിഞ്ഞ യുവാവിന് വസ്ത്രം അണിയിച്ച് യുവതികള്‍. തൃശ്ശൂരില്‍നിന്നുള്ള പുതിയ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി. മനോരോഗിയായ യുവാവിനാണ് വസ്ത്രം അണിയിച്ചത്. മനസാക്ഷി എന്ന പദത്തിനെ അര്‍ത്ഥവത്താക്കിയ യുവതികള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.ഇന്ന് കാണാത്ത നന്മയെയും സ്‌നേഹത്തെയും വീണ്ടും പുനരുജീവിപ്പിക്കുകയാണ് ഇവര്‍. ഒരു പഴം മാത്രം ഭക്ഷിച്ച് നഗ്നനായി നടന്നു നീങ്ങുന്ന യുവാവിനെ കണ്ടവരെല്ലാം മുഖം തിരിച്ചു നടന്നു. എന്നാല്‍ ആള്‍ക്കൂട്ടില്‍നിന്ന് രണ്ടു യുവതികള്‍ ഇയാളുടെ അടുത്തേക്ക് ചെന്നു. സ്നേഹത്തോടെ പെരുമാറി വസ്ത്രം ധരിപ്പിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് യുവാവിനെ അടുത്ത് നിര്‍ത്തി വസ്ത്രം ധരിപ്പിക്കുകയായിരുന്നു. അച്ചടക്കത്തോടെ അവര്‍ പറയുന്നത് അനുസരിച്ചു നില്‍ക്കുന്ന യുവാവിനെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Top