മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറിലെ നായികയായിരുന്ന ശ്രുതി രാമകൃഷ്ണയുടെ സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരക്കുന്നു. ഒരു രാഷ്ട്രീയനേതാവിന്റെ മകനുമൊത്തുള്ള ദൃശ്യങ്ങള്‍ എന്ന പേരിലാണ് ചിത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍, ഭര്‍ത്താവ് മനോജ് ഗൗഡയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളാണ് പുറത്തായതെന്നും ആരോ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നുമാണ് നടി പറയുന്നത്. ഇതുസംബന്ധിച്ച് ശ്രുതി സൈബര്‍ സെല്ലില്‍ പരാതി നല്കിക്കഴിഞ്ഞു.
അതേസമയം, കൈനിറയെ സിനിമകളുള്ള ശ്രുതിയുടെ കരിയര്‍ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് സൂചന. വിവാഹശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ സുന്ദരി. 2008ല്‍ പുറത്തിറങ്ങിയ ഇന്തി നിന്ന പ്രീതിയ എന്ന കന്നട ചിത്രത്തിലൂടെയാണ് സോന ഗൗഡയെന്ന ശ്രുതി സിനിമലോകത്തേക്ക് എത്തുന്നത്.മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടറിലൂടെയാണ് നടി മലയാളത്തിലെത്തുന്നത്. ഡബിള്‍സ്, വണ്‍ ബൈ ടു എന്നീ മലയാള ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും സിനിമയില്‍ നിലയുറപ്പിച്ച ശ്രുതിക്കു കൈനിറയെ സിനിമകളാണ്. കന്നഡ സിനിമയില്‍ നടിമാരുടെ അശ്ലീല ചിത്രങ്ങള്‍ പുറത്താകുന്നത് ആദ്യത്തെ സംഭവമല്ല. 2014ല്‍ നടി ഹര്‍ഷികയും ഒരു തമിഴ് നടനും തമ്മിലുള്ള ചിത്രം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.