ന്യുയോര്‍ക്ക്: ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സ്വീഡിഷ് ടെലഫോണ്‍ കമ്പനിയായ റെബ്‌ടെല്‍ പ്രചരണാര്‍ത്ഥം ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ടോപ്പ്‌ലെസ് യുവതികളുടെ നൃത്തം സംഘടിപ്പിച്ചു. നാല് ടോപ്പ്‌ലെസ് സുന്ദരികളാണ് ടൈംസ് സ്‌ക്വയറില്‍ നൃത്തം ചെയ്‌തത്. ”ചമ്മക് ചലോ” എന്ന ബോളിവുഡ് ഗാനത്തിനൊപ്പിച്ചായിരുന്നു സുന്ദരിമാരുടെ നൃത്തം.
റെബ്‌ടലിന്റെ ലോഗോയും ഇന്ത്യ അണ്‍ലിമിറ്റഡ് എന്ന ഹാഷ്‌ടാഗ് പ്രചരണ വാക്യങ്ങളും സുന്ദരിമാരുടെ ശരീരത്തില്‍ എഴുതി ചേര്‍ത്തിരുന്നു. ഫ്രീ ദ നിപ്പിള്‍ എന്ന ഫെമിനിസ്‌റ്റ് സംഘടനയുടെ പ്രവര്‍ത്തകരാണ് നൃത്തം ചെയ്‌തത്. അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായാണ് റെബ്‌ടല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരുന്നത്.
അതിനിടെ കമ്പനിയുടെ പ്രചരണാര്‍ത്ഥം ടോപ്പ്‌ലെസ് സുന്ദരിമാരുടെ നൃത്തം നടത്തിയതിനെതിരെ കമ്പനിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ പ്രചരണത്തിന് സ്‌ത്രീകളുടെ നഗ്നത ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ കമ്പനി തള്ളിക്കളഞ്ഞു. മേലുടുപ്പിന്റെ കാര്യത്തില്‍ സ്‌ത്രീയോടും പുരുഷനോടും വ്യത്യസ്‌ത നിലപാട് സ്വീകരിക്കുന്നത് കാപട്യമാണന്നാണ് കമ്പനിയുടെ വാദം. ഏതായാലും റെബ്‌ടലിന്റെ പരസ്യപ്രചരണം ടൈംസ് സ്‌ക്വയറില്‍ നന്നായി ശ്രദ്ധിക്കപ്പെട്ടു.