ഭര്‍ത്താവിനയച്ച നഗ്നസെല്‍ഫി കിട്ടിയത് അച്ഛന്; പിന്നെ നാട്ടുകാരിലേക്ക്: വൈറലായ ഒരു വീഡിയോയുടെ കഥ

ന്യൂഡല്‍ഹി: നഗ്‌ന സെല്‍ഫി കാമുകന് അയയ്ക്കുക. പക്ഷേ കിട്ടിയത് അച്ഛനും. എന്തായിരിക്കും സംഭവിക്കുക. ഈ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലെ താരം. നഗ്‌ന സെല്‍ഫികളിലൂടെ ചതിക്കപ്പെടുന്നവര്‍ ഏറെയാകുന്നകാലത്ത് ഈ നിമിഷ ചിത്രം ഏവരെയും ഒന്ന് ചിന്തിപ്പിക്കും.

പുരാനി ഡല്‍ഹി ടാക്കീസ് നിര്‍മ്മിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വലിയൊരു സാമൂഹിക വിപത്തിനെയാണ് തുറന്നു കാണിക്കുന്നത്. ഈ സിനിമ ലക്ഷകണക്കിന് പേരാണ് കണുകഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

film 1വാട്‌സ്ആപ്പിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും നഗ്‌ന സെല്‍ഫികളും മറ്റ് ചിത്രങ്ങളും അയച്ചുകൊടുക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഈ യൂട്യൂബ് വീഡിയോ. നഗ്‌ന സെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ യൂട്യൂബ് വീഡിയോ. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മിഡീയ ഇത് ഏറ്റെടുക്കുന്നത്. കുളിക്കുന്നതിനിടെ കാമുകനുമായി ഫോണില്‍ സംസാരിക്കുന്ന യുവതിയോട് കാമുകന്‍ നഗ്‌ന സെല്‍ഫി ആവശ്യപ്പെടുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം മടിച്ചുവെങ്കിലും പെണ്‍കുട്ടി കാമുകന് നഗ്‌ന സെല്‍ഫി നല്‍കുന്നു. കണ്ടുകഴിഞ്ഞ് ഡിലീറ്റ് ചെയ്യണം എന്ന വ്യവസ്ഥയോടെയാണ് സെല്‍ഫി നല്‍കാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നത്.

എന്നാല്‍ കാമുകന് അയച്ച സെല്‍ഫി നമ്പര്‍ മാറി കിട്ടുന്നത് സ്വന്തം പിതാവിന് തന്നെ. പിതാവും മകളും ഇതേച്ചൊല്ലി തെറ്റുന്നു. മകളുടെ കുസൃതി അമ്മയെ കൂടി അറിയിക്കണമെന്ന് തീരുമാനിക്കുന്ന പിതാവ് ചിത്രം മാതാവിന് അയയ്ക്കുന്നു. എന്നാല്‍ വീണ്ടും നമ്പര്‍ മാറി പിതാവിന്റെ മാര്‍ക്കറ്റിലെ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ലഭിക്കുന്നത്. ഇതോടെ മകളുടെ നഗ്‌ന ചിത്രം എല്ലാവരുടേയും കൈയിലെത്തി.

 

film 2

Top