ഉറക്കത്തെക്കുറിച്ച് പലര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. ഉറക്കം എങ്ങനെ വേണം? എത്ര സമയം ഉറങ്ങണം? ഉറക്കക്കുറവ് മാറ്റാന്‍ എന്തു ചെയ്യണം? തുടങ്ങിയ ചോദ്യങ്ങളൊക്കെ ഇതുസംബന്ധിച്ച് ഉയരുന്നതാണ്. ഇവയ്ക്ക് മറുപടികള്‍ നിരവധി പഠനറിപ്പോര്‍ട്ടും വിദഗ്ദരും നല്‍കിയിട്ടുള്ളതാണ്. ഇപ്പോഴിതാ നഗ്‌നരായി ഉറങ്ങുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത്. നഗ്‌നരായി ഉറങ്ങുന്നതിന് ചില ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള 5 ഗുണങ്ങളണ് ചുവടെ കൊടുക്കുന്നത്.
രാത്രിയിലെ ഉറക്കം നന്നാകും രാത്രിയില്‍ കിടക്കുമ്പോള്‍ നഗ്‌നരായാണ് കിടക്കുന്നതെങ്കില്‍ നന്നായി ഉറങ്ങാനാകും. വസ്ത്രങ്ങള്‍ ധരിക്കാതെ കിടന്നാല്‍ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. വസ്ത്രം ധരിക്കുമ്പോള്‍ ശരീര ഊഷ്മാവ് വര്‍ദ്ധിക്കും. ഇത് പലപ്പോഴും ഉറക്കം തടസപ്പെടുത്തിയേക്കാം.
ആരോഗ്യകരമായ ചര്‍മ്മത്തിന് രാത്രിയില്‍ ഉറങ്ങുമ്പോള്‍ വസ്ത്രം ധരിക്കാതിരുന്നാല്‍, അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന് ശുദ്ധവായു ശ്വസിക്കാനാകുമെന്നതാണ് ഇതിന് കാരണം. കൂടാതെ സ്ത്രീകള്‍ക്കും ഇത് നല്ലതാണ്. അടിവസ്ത്രം ധരിക്കുന്നതുമൂലം സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ബാക്ടീരിയ മൂലമുള്ള ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യത നഗ്‌നരായുള്ള ഉറക്കം വഴി ഇല്ലാതാക്കാം.
പങ്കാളിയുമൊത്ത് നഗ്‌നരായി ഉറങ്ങിയാല്‍ സമ്മര്‍ദ്ദം കുറയ്ക്കാം തിരക്കേറിയ ജീവിതം പലര്‍ക്കും സമ്മാനിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമാണ്. എന്നാല്‍ പങ്കാളിക്കൊപ്പം നഗ്‌നരായി ഉറങ്ങിയാല്‍, മാനസിക സമ്മര്‍ദ്ദം നല്ലപോലെ കുറയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ നഗ്‌നരായി ഉറങ്ങുന്നത്, രക്തസമ്മര്‍ദ്ദം കുറയ്ക്കും. പങ്കാളിക്കൊപ്പം നഗ്‌നരായി ഉറങ്ങുന്നവര്‍ക്ക്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്തോഷവും ഉന്‍മേഷവും ലഭിക്കും.
പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ദിക്കും 2014ല്‍ ബ്രിട്ടനില്‍ നടത്തിയ ഒരു പഠനമാണ് ഇതിന് ആധാരം. 1000 ദമ്പതിമാരില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്, നഗ്‌നരായുള്ള ഉറക്കം പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ്.
ഭാരം കൂടാതെ സഹായിക്കും രാത്രിയില്‍ നഗ്‌നരായുള്ള ഉറക്കം, ശരീരഭാരവും, വണ്ണവും വര്‍ദ്ദിക്കാതെ നിയന്ത്രിക്കാന്‍ സഹായിക്കുമത്രെ. രാത്രിയില്‍ നന്നായി ഉറങ്ങുന്നതാണ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകരമാകുന്നത്. മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇത് ഉപകാരപ്രദമാണ്.