ഹെൽത്ത് ഡെസ്‌ക്
ബെയ്ജിങ്: രാത്രിയിൽ നഗ്നരായി ഉറങ്ങുന്നത് ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ..? പഠനങ്ങൾ വ്യക്തമാക്കുന്നത് ദിവസവും രാത്രിയിൽ നഗ്നരായി ഉറങ്ങുന്നത് ആരോഗ്യപരമായ ഗുണങ്ങളുണ്ടാക്കുമെന്നാണ്. ശരീരത്തിലെ രക്ത ഓട്ടം വർധിപ്പിക്കുന്നതും, അവയവങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും നഗ്നഉറക്കം ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വസ്ത്രം ധരിക്കണോ വേണ്ടയോ എന്ന് പൊതുവേ ഉയരുന്ന ഒരു സംശയമാണ്. ചിലർ അയഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിച്ചു കിടക്കാൻ താൽപര്യപ്പെടുമ്പോൾ മറ്റു ചിലർ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചായിരിക്കും കിടക്കുക. ഇനി മറ്റു ചിലർക്ക് നഗ്‌നരായി കിടന്നുറങ്ങുന്നതാണ് സുഖപ്രദം.
പുരുഷന്മാരെ അപേക്ഷിച്ചു വസ്ത്രമില്ലാതെ കിടന്നുറങ്ങുന്നതിൽ പൊതുവേ സ്ത്രീകൾ വിമുഖത പ്രകടിപ്പിക്കാറുണ്ട്. അടിവസ്ത്രങ്ങൾ ധരിക്കാതെ അയഞ്ഞ വേഷങ്ങൾ മാത്രം ധരിച്ച് ഉറങ്ങാൻ തയ്യാറാവുമെങ്കിലും ബഹുഭൂരിപക്ഷം സ്ത്രീകളും പൂർണ്ണനഗ്‌നരായി കിടന്നുറങ്ങാൻ താല്പര്യപ്പെടില്ല. കിടപ്പറയിൽ പോലും സ്വകാര്യത സൂക്ഷിക്കണമെന്ന മനോഭാവമാണ് ഇതിനു പിന്നിൽ. ആരോഗ്യത്തിന് ഗുണകരമല്ലാത്തതിനാൽ ഉറങ്ങുമ്പോൾ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കരുതെന്ന് പറയുന്നതിന്റെ പിന്നിലെ കാരണങ്ങൾ പലതുണ്ട്. ഉറങ്ങുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരിയായ രീതിയിൽ രക്തയോട്ടം നടക്കണമെന്നില്ല. ഇത് ശ്വസനത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നു മാത്രമല്ല പിൽക്കാലത്ത് പല അസ്വസ്ഥതകൾക്കും വഴി തുറക്കാനും സാധ്യതകൾ വളരെയാണ്. സ്വകാര്യഭാഗങ്ങളിൽ ചർമ്മത്തിനുണ്ടാകുന്ന പലവിധ അണുബാധയും തടയാൻ വിവസ്ത്രമായി കിടന്നുറങ്ങുന്നത് സഹായകരമാകും.
ചർമ്മം ഇപ്പോഴും ഈർപ്പമുള്ളതായിരുന്നാൽ യോനീഭാഗത്ത് ചൊറിച്ചിലോട് കൂടി തടിപ്പുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇരുണ്ടതും നനവുമുള്ള ചർമ്മത്തിൽ ബാക്ടീരിയ വളരാനുള്ള സാഹചര്യങ്ങളും ഏറെയാണ്. ആർത്തവത്തിന് ശേഷം ഇങ്ങനെയൊരു അവസ്ഥയിലൂടെ സ്ത്രീകൾ കടന്നു പോകുന്നതും പുതുമയുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ അടിവസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി ഏറെ ആശ്വാസകരമായിരിക്കും. അടിവസ്ത്രമില്ലാതെ കിടന്നുറങ്ങാൻ മടി തോന്നുന്നുവെങ്കിൽ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.
പുരുഷൻമാർ അടിവസ്ത്രം ധരിച്ചുറങ്ങുന്നത് പ്രത്യുല്പാദനശേഷിയെ ബാധിക്കുമെന്ന വിശ്വാസം തെറ്റാണ് എന്നു ഡോക്ടർമാർ പറയുന്നു. കാലിഫോർണിയ സർവ്വകലാശാല ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയിരുന്നു. പല പ്രായത്തിലുള്ള 500 പുരുഷമാരെ ഒരു വർഷം സർവ്വേയുടെ ഭാഗമായി നിരീക്ഷിച്ചതിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിൽ അവർ എത്തി ചേർന്നത്.ഉറങ്ങുമ്പോൾ ശരീരത്തെ സ്വതന്ത്രമാക്കുവാൻ ഇഷ്ടപ്പെടുന്നവർക്ക് നഗ്‌നരായി കിടന്നുറങ്ങാം. സാമൂഹിക-കുടുംബപശ്ചാത്തലങ്ങൾ അതിനു അനുവദിക്കുന്നുണ്ട് എങ്കിൽ ഇത്തരം ഉറക്കം അനായാസകരമാവുകയും ചെയ്യും. ഇറുകിപിടിച്ച വസ്ത്രങ്ങൾ ഏതായാലും വേണ്ടേ വേണ്ടാ!