വിവാഹത്തിന് വധുവും വരനും എത്തിയത് പൂര്‍ണ്ണ നഗ്നരായി !!..

വിവാഹം നടത്തുകയാണെങ്കില്‍ അത് വ്യത്യസ്ഥാമായിട്ടിയിരിക്കും എന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കളാരും ഇത്രയും കരുതിയില്ല ! 54-കാരനായ ജെഫ് ആഡംസിന്റെയും 47-കാരി സ്യൂവും സുഹൃത്തുക്കളെ ഞെട്ടിച്ചത് ഇരുവരും വിവാഹത്തിന് എത്തിയത് പൂര്‍ണ്ണ നഗ്നരായിട്ടായിരുന്നു.

ക്വീന്‍സ് ലാന്‍ഡിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് നടന്ന വിവാഹചടങ്ങിന് വധൂവരന്മാരെത്തിയത് പരിപൂര്‍ണ നഗ്‌നരായിട്ടാണ്. വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറത്തിലുള്ള ഒരു വാര്‍ ചെരിപ്പുമാത്രമാണ് ധരിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കണം എന്റെ വിവാഹദിവസമെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്റെ ആദ്യവിവാഹം ഞാന്‍ ആഗ്രഹിച്ചിരുന്ന രീതിയിലായിരുന്നില്ല. ഇന്ന് ഞാന്‍ വളരെയധികം സന്തോഷവതിയാണ്.’ മൂന്ന് മക്കളുടെ അമ്മയായ സ്യൂ പറയുന്നു. ‘എന്റേയും ജെഫിന്റെയും ബന്ധം പോലെ ഊഷ്മളമാണ് ഞങ്ങളുടെ വിവാഹവും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരുണ്ടായിരിക്കാം. പക്ഷേ ആ അഭിപ്രായവ്യത്യാസം ഞങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.’

വസ്ത്രം നോക്കി ആളുകളെ വിലയിരുത്തുന്ന കാലമൊക്കെ കഴിഞ്ഞു. എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് നഗ്‌നത നല്‍കുന്നത്. നഗ്‌നരാകുമ്‌ബോള്‍ ആളുകള്‍ കുറേക്കൂടി സ്വതന്ത്രരും തുറന്നമനസ്സിന് ഉടമകളുമായി മാറും. ആത്മവിശ്വാസം ഉണര്‍ത്തുന്നതിനും ഇത് സഹായിക്കും.’ജെഫ് പറയുന്നു. മണവാളനും മണവാട്ടിക്കും പുറമെ വിവാഹത്തിനെത്തിയവരില്‍ ഭൂരിഭാഗം പേരും നഗ്‌നരായിരുന്നു.

Top