
കൊല്ലം:
ദലിത് ബാലികയെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശനം നടത്തുകയും ചെയ്ത മയ്യനാട് സാഗരതീരം സൂനാമി ഫ്ലാറ്റിലെ താമസകാരനായ ജോയി എന്ന ടോമിയെ ഒരുവര്‍ഷം തടവിനും 15,000 രൂപ പിഴ നല്‍കാനും ഉത്തരവായി.ഇരവിപുരം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ കൊല്ലം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് (പോക്സോ) എന്‍. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി. മുണ്ടയ്ക്കല്‍ ഹാജരായി.