ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതിയിൽ പോലീസ് നയം തികഞ്ഞ നീതിനിഷേധമാണ്.

കൊച്ചി:നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവർക്ക് നീതി ഉറപ്പാക്കാനും സർക്കാരിൻറെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടു .

ജലന്തർ ബിഷപ്പിനെതിരെ അവർ ഉന്നയിച്ച പരാതിയിൽ സത്യസന്ധവും കാര്യക്ഷമവുമായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയിൽ ആക്ഷേപിച്ച പി.സി ജോർജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

Top