കന്യാസ്ത്രിയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി. കോടതിയിൽ എത്തിയത് പതിനഞ്ചോളം വൈദികർക്ക് ഒപ്പം

കോട്ടയം :വീണ്ടും വാർത്തകളിൽ നിറഞ്ഞു ബലാൽസംഗ കേസിലെ പ്രതി ഫ്രാങ്കോ. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീകളെ നാളെ അപകീർത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകൾ പരാതി നൽകി. ഇതേതുടർന്നാണ് ആണ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയത്. ഈ മാസം 11ന് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ജഡ്ജ് ഇല്ലാതിരുന്നതിനാൽ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് കേസ് പരിഗണിച്ച കോടതി ജനുവരി ആറാം തീയതിലേക്ക് കേസ് വീണ്ടും മാറ്റി വച്ചു. ഇതേതുടർന്നാണ് ജാമ്യ കാലാവധിയും നീട്ടിനൽകിയത്. അതേസമയം പതിനഞ്ചോളം വൈദികർക്ക് ഒപ്പമാണ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരായത്. രാവിലെ കോടതിയിൽ ഹാജരാകുന്നതിന് മുൻപ് കോട്ടയം നാഗമ്പടത്തെ സെൻറ് ആൻറണീസ് പള്ളിയിൽ പ്രാർത്ഥനയും നടത്തിയിരുന്നു.കോട്ടയം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ പതിനഞ്ചേളം വൈദികര്‍ക്കൊപ്പമെത്തിയ ഫ്രാങ്കോമുളക്കല്‍ പ്രാര്‍ഥന നടത്തി മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 സെപ്റ്റംബർ 21 നാണ് ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. വൈക്കം ഡി.വൈ.എസ്‌.പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏപ്രിൽ 9ന് കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും, രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും കേസിൽ പ്രധാന സാക്ഷികളാണ്.

Top