ഫ്രാങ്കോ മുളയ്ക്കലിന് കനത്ത പ്രഹരം !!കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതി ബിഷപ്പിനെ വിടുതൽ ഹർജി തള്ളി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രങ്കോ മുളയ്ക്കൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളി. കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതിയാണ് ഹർജി തള്ളിയത് . കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി. . ഫ്രാങ്കോ മുളയ്‌ക്കൽ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.

തനിക്കെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീർക്കാനാണ് കേസെന്നുമാണ് ഫ്രാങ്കോയുടെ വാദം. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഫ്രോങ്കോയുടെ വിടുതൽ ഹർജി കോടതി തള്ളിയത്. വിടുതൽ നടപടി തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ തീരുമാനം.അതേസമയം,​രഹസ്യവിചാരണ വേണമെന്ന വാദത്തിൽ കോടതി പിന്നീട് വിധി പറയും.

Top