കണ്ണൂർ സ്വദേശികളായ മലയാളി നഴ്സും മക്കളും ബ്രിട്ടനിൽ കൊല്ലപ്പെട്ടനിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

ലണ്ടൻ: ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ. കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ജുവിന്റെ ഭർത്താവ് സജു(52) യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു.ഒരു വർഷം മുൻപ് കണ്ണൂരിൽനിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്.ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു വർഷം മുൻപ് കണ്ണൂരിൽനിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്.

Top