ദുബായ്: ദുബായിലെ മലയാളി നഴ്‌സ് ശാന്തി തോമസിന്റെ മരണം കൊലപാതകമോ? തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ് തങ്ങളുടെ മകൾ ഒരിക്കലും ആത്മഹ്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നും ആരോപിച്ച് മരിച്ച ശാന്തി തോമസിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ ദുബായിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച മരണത്തിൽ ദുരൂഹതകൾ ശക്തമാകുകയാണ്. സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭർത്താവ് ആന്റണി ജോസഫ് തന്നെ പീഡിപ്പിക്കുകയാണെന്നു മകൾ പരാതിപ്പെട്ടിരുന്നതായി രാജു പറഞ്ഞു. നാലു വർഷം മുൻപായിരുന്നു വിവാഹം. രണ്ടു വർഷം മുൻപു ദുബായിലെത്തിയ ശാന്തി ഒരു മാസം മുൻപാണ് എമിറേറ്റ്‌സ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മൂന്നു വയസ്സുള്ള മകൾ ആൻ മരിയ നാട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ്.
ബുർജ് അൽ അറബ് ഹോട്ടലിൽ ജീവനക്കാരനാണ് ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ആന്റണി.തന്നെ ഭർത്താവ് അകാരണമായി മർദിക്കുകയാണെന്നു രണ്ടുമാസമായി മകൾ പരാതിപ്പെടുന്നുണ്ടെന്നും രക്ഷിക്കണമെന്നു സുഹൃത്തുക്കളോടും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്നും രാജു പറയുന്നു. ഭർതൃപീഡനമാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം. രണ്ട് വർഷത്തോളമായി ദുബായിൽ ജോലി നോക്കുകയായുന്നു ശാന്തി. പൊതുവേ എല്ലാവരോടും സൗഹാർദ്ദപൂർവ്വം പെരുമാറുന്ന വ്യക്തിയാണ് ശാന്തിയെന്നാണ് കൂടെ ജോലി ചെയ്തിരുന്നവർ പറയുന്നത്.മലയാളികൾ ഏറെ ജോലി ചെയ്യുന്ന് ആശുപത്രിയാണ് ദുബായ് എമിറേറ്റ്‌സ് ആശുപത്രി.
ഭർത്താവ് അടക്കം സംശയത്തിന്റെ നിഴലിലാണ്.ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാൽ വാർഡ് അംഗവുമായ സി.പി.എം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെ.വി.തോമസ്) മകൾ ശാന്തി തോമസിനെയെ (30) ദുബാലിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എമിറേറ്റ്‌സ് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ശാന്തി. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.സഹപ്രവർത്തകയുടെ ദുരൂഹ മരണം ഇവരെയും ദുഃഖത്തിലാഴ്‌ത്തിയിട്ടുണ്ട്. ശാന്തിയുടെ അമ്മ ഗീത പായിപ്പാട് മുൻ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരങ്ങൾ: നിമ്മി, അലൻ