നേഴ്‌സുമാർ ഷെയർ ചെയ്യുക -യൂറോപ്പിലേക്ക് സുവർണ്ണാവസരം.50,000 നഴ്‌സുമാരുടെ ക്ഷാമം നേരിടാൻ ബ്രിട്ടന്റെ പുതിയ ഇംഗ്ലീഷ് ഭാഷാ ഇളവുകൾ .അനേകം മലയാളി നഴ്‌സുമാർക്ക് സഹായകം

ലണ്ടൻ: ബ്രിട്ടനിലേക്കും അയര്ലന്റിലേക്കും നേഴ്‌സുമാർക്ക് സുവർണ്ണാവസരം.അമ്പതിനായിരം നഴ്‌സുമാരുടെ ഒഴിവുകൾ നികത്താൻ ബ്രിട്ടൻ തയ്യാറെടുക്കുന്നതോടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിച്ചാൽ യുകെയിൽ നഴ്‌സാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.ഇംഗ്ലീഷ് ഭാഷാജ്ഞാനം തെളിയിക്കാൻ ആയാൽ രണ്ട് കൊല്ലത്തിന് മുമ്പ് നഴ്‌സിങ് പാസായവർക്കും അവസരം കിട്ടും .കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുകെയിൽ നഴ്‌സായി ജോലി ചെയ്യാൻ ഇംഗ്ലീഷ് ഭാഷാ യോഗ്യതയിൽ വരുത്തിയ പരിഷ്‌കാരങ്ങളെ കുറിച്ച് നേരത്തെഹെറാൾഡും മറ്റു പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
1. ഐഇഎൽറ്റിഎസ് അടുപ്പിച്ച് രണ്ടു ടെസ്റ്റുകളിൽ നാലുമൊഡ്യുളുകൾക്കും ഏഴു ബാൻഡുള്ളവർക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് നഴ്‌സിങ് രജിസ്‌ട്രേഷൻ ഉള്ളിടത്ത്. ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവർക്ക് .ഇതിൽ മൂന്നാമത്തെ യോഗ്യതയാണ് ഏറെ ചർച്ചകൾക്ക് കാരണം ആയിരിക്കുന്നത്. മലയാളികൾക്ക് യുകെയിൽ എത്താനുള്ള വഴി പഴുത് ഇതാണ് .രണ്ട് വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സായവർക്ക് മാത്രമാണ് ഇംഗ്ലീഷ് അദ്ധ്യയന മാധ്യമം ആണെങ്കിൽ കൂടി പരിഗണിക്കാൻ യോഗ്യത ഉണ്ടാവൂ . എന്നാൽ അതിൽ ചില ഇളവുകൾ ഉണ്ട് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.നിങ്ങൾ രണ്ടു വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സാവുകയും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഒരു വർഷം നഴ്‌സായി ജോലി ചെയ്യുകയും ചെയ്യുന്നു എന്നു തെളിയിച്ചാൽ തടസ്സങ്ങൾ ഇല്ലാതെ ജോലി ലഭിക്കും. എന്നാൽ രണ്ടു വർഷത്തിന് മുൻപ് നഴ്‌സിങ് പാസ്സായവർക്കും അവസരം ഉണ്ടെന്ന് എൻഎംസി വിശദീകരണം നൽകുന്നു. ചുവടെ കൊടുത്തിരിക്കുന്ന മൂന്നു കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾ രണ്ടു കൊല്ലത്തിന് മുൻപ് നഴ്‌സിങ് പാസ്സാവരാണെങ്കിലും അവസരം ലഭിച്ചേക്കാം

*. കഴിഞ്ഞ രണ്ടു വർഷക്കാലത്ത് ഏതെങ്കിലും ഇംഗ്ലീഷ് പരിശീലനം നേടിയതിന്റെ തെളിവ്. ഒരു പക്ഷെ കുറഞ്ഞ സ്‌കോറുള്ള ഒരു ഐഇഎൽറ്റിഎസ് പോലും സ്വീകരിച്ചേക്കാം.

*. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നിങ്ങൾ കഴിഞ്ഞ രണ്ടു വർഷക്കാലം ജോലി ചെയ്യുന്നത് എന്നു തെളിയിച്ചാൽ
* നഴ്‌സിങ് പഠിച്ചതിന്റെ ഭാഗമായുള്ള പരിശീലനം കഴിഞ്ഞ രണ്ടു വിർഷത്തിനിടയിൽ നടത്തുകയും ആ ട്രെയിനിങ്ങ് ഇംഗ്ലീഷിൽ ആവുകയും ചെയ്താൽ. എന്നാൽ എത്രകാലം ആയിരിക്കണം ട്രെയ്നിങ് പിരീഡ് എന്നു വ്യക്തമാക്കേണ്ടതുണ്ട്.nurses

എന്നാൽ ഈ യോഗ്യതകൾ എൻഎംസി രജിസ്‌ട്രേഷന് പറ്റിയവ ആണോ എന്നു പരിശോധിക്കാനും തീരുമാനിക്കാനും ഉള്ള പൂർണ്ണ അലകാശം എൻഎംസിക്കാണ്. അതുകൊണ്ട് ഇവയൊക്കെ ഉണ്ട് എന്നതുകൊണ്ട് ഓട്ടോമാറ്റിക്കായി യോഗ്യത ലഭിക്കണം എന്നില്ല. പ്രധാന വെല്ലുവിളി ഈ യോഗ്യതകൾ ഒക്കെ ഉണ്ട് എന്നു കരുതി ഫീസ് അടച്ചു സിബിറ്റി പരീക്ഷ എഴുതി ശേഷം പരീക്ഷ ജയിച്ചാലും ഇതു യോഗ്യതയല്ല എന്നു എൻഎംസി കണ്ടെത്തിയതിനാൽ അടച്ച ഫീസ് പോവും എന്നതാണ്.കാരണം സിബിറ്റി പാസ്സായി കഴിഞ്ഞ ശേഷം മാത്രമേ എൻഎംസി രേഖകൾ പരിശോധിക്കൂ എന്നത് തന്നെ. മാത്രമല്ല സിബിറ്റി പരീക്ഷ ഫീസ് റെഫറണ്ടബിൾ അല്ല താനും. ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യത കൂടാതെ ഒരു വർഷത്തെ ജോലി പരിചയവും നിർബന്ധമാണ് എന്നു മറക്കരുത്.ഇംഗ്ലീഷ് യോഗ്യത ഉണ്ടു എന്നു ഉറപ്പായാൽ നിങ്ങൾക്ക് സിബിറ്റി എക്‌സാമിന് രജിസ്റ്റർ ചെയ്യാം.NURSE UK-2

സിബിറ്റി ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പഠിച്ച നഴ്‌സിങ് സ്‌കൂളിൽ നിന്നും നഴ്‌സിങ് കൗൺസിലിൽ നിന്നുമുള്ള കത്തുകൾ അതിന് ആവശ്യമാണ്. റെഫറൻസ് നമ്പരും ഉപയോഗിക്കണം. സിബിറ്റി ജയിച്ചാൽ നിങ്ങളുടെ യോഗ്യത പരിശോധിച്ച് എൻഎംസി ഡിസിഷൻ ലെറ്റർ ലഭിക്കും. അതു കിട്ടിയാൽ യുകെയിൽ പോവാൻ വിസ ലഭിക്കും. യുകെയിൽ ചെന്നാൽ ഒഎസ് സിഇ പരീക്ഷ കൂടി എഴുതി പാസ്സായാൽ പിൻ നമ്പർ കിട്ടി നഴ്‌സായി ജോലി ചെയ്യാം.

Latest
Widgets Magazine