ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി!!ഒരുമാസത്തിനുശേഷം പ്രതി അറസ്റ്റിൽ

ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി.ഒരുമാസത്തെ അന്വോഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തു . വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഇ-റിക്ഷയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു .

എന്നാൽ ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂർ റോഡിലെ തന്റെ വീട്ടിൽ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ നഴ്‌സിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി പരാതി നൽകി. ഒമ്പത് ദിവസത്തിന് ശേഷം ഓഗസ്റ്റ് 8 ന് ഉത്തർപ്രദേശ് പൊലീസ് ദിബ്ദിബ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നു കാണാതായ യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽനിന്ന് ഈ മാസം എട്ടിനാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി.

Top