നിലമ്പൂര്‍: മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ പീഡനത്തിനിരയാക്കി മയക്കുമരുന്നുമാഫിയ കള്ളകടത്തിനായി ഉപയോഗിച്ചു. പീഡിപ്പിച്ച് ലൈംഗികദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്തിനായി ഉപയോഗിക്കുകയായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ നിരവധി തവണ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതികളാണ് നഴ്‌സിന് വിസ നല്‍കാമെന്ന വ്യാജേനെ വലയിലാക്കിയത്. മലപ്പുറത്തെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
കരുളായിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന 22കാരിയായ യുവതിയാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയായത്. മലപ്പുറം സ്വദേശി യാഷിഖ് ഷെഫിഖ് എന്നി സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പരിപ്പോള്‍ ഒളിവിലാണെന്ന് സി ഐ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
വിദേശത്ത് നഴ്സിങ് ജോലിക്ക് വിസ നല്‍കാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും സ്വന്തമാക്കുക യായിരുന്നുവെന്നാണ് പരാതി. ഗള്‍ഫിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി നാടുകാണിയിലെ ഒരുവീട്ടില്‍ വച്ച് പാനീയത്തില്‍ ലഹരിനല്‍കി മയക്കിയാണ് മൂന്നു പേരും പീഡിപ്പി ച്ചതെന്നും പരാതിയില്‍ പറയുന്നു. പീഡനദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ്ക ടത്തില്‍ കാരിയറാക്കുകയും ഇതിനു വിസമ്മതിച്ച യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും യുവതിയുമായി നിലമ്പൂര്‍ സി.ഐ ഓഫീസിലെത്തിയെങ്കിലും പോലീസുകാര്‍ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യാറാവാതെ യുവതിയെ ട്രെയിനില്‍ നാട്ടിലേക്കു കയറ്റിവിടാന്‍ ആവശ്യപ്പെടുക യായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.യുവതി മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരോട് പീഡനവിവരം തുറന്നു പറഞ്ഞതോടെ അവര്‍ സന്നദ്ധസംഘടനയായ കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ബന്ധപ്പെടുകയായിരുന്നു.
മഹിളാ സമഖ്യ സൊസൈറ്റി ഇടപെടലില്‍ പിന്നീട് ഡി.ജി.പിക്കു പരാതി നല്‍കി. ഡി.ജി.പി കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ പരിഗണനക്കു വിടുകയായിരുന്നു.മലപ്പുറം എസ്.പിക്ക് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.